JHL

JHL

മംഗളൂറു തിരുവനന്തപുരം റൂട്ടിൽ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു



മംഗളൂറു (True News 12 August 2019):ഷൊര്‍ണൂര്‍ - കോഴിക്കോട് ഡിവിഷനിലെ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ച തോടെ മംഗളൂറു തിരുവനന്തപുരം റൂട്ടിൽ ട്രെയിൻ ഗതാഗതം പതിവ് പോലെ നടക്കുമെന്ന് റെയ്ൽവേ വൃത്തങ്ങൾ അറിയിച്ചു.  ഫറോക്ക് പാലത്തില്‍ മരത്തടികള്‍ വന്ന് അടിഞ്ഞതായിരുന്നു പ്രധാന പ്രശ്നം. ഇന്നലെ മുതല്‍ റെയില്‍വെ ഇവ നീക്കം ചെയ്യാനുള്ള ശ്രമത്തിലായിരുന്നു. ഇവ പൂര്‍ണമായും നീക്കം ചെയ്തതോടെയാണ് ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചത്.

പാസഞ്ചര്‍ ട്രെയിനുകളാണ് ആദ്യം കടത്തിവിടുക. മംഗലാപുരം - നാഗര്‍കോവില്‍ ഏറനാട് എക്സ്പ്രസ് കടത്തിവിട്ടു. മംഗലാപുരത്ത് നിന്നും മാവേലി, മലബാര്‍ എക്സ്പ്രസുകളും ഇന്ന് പുറപ്പെടും. എങ്കിലും ട്രെയിന്‍ ഗതാഗതം പൂര്‍ണമായി സാധാരണഗതിയിലാവാന്‍ രണ്ട് ദിവസമെടുക്കും.

ഷൊര്‍ണൂര്‍- പാലക്കാട് റയില്‍വേ പാത ഗതാഗത യോഗ്യമായതോടെ തിരുവനന്തപുരത്ത് നിന്ന് ദീര്‍ഘദൂര ട്രെയിനുകള്‍ കഴിഞ്ഞ ദിവസം ഓടാനാരംഭിച്ചിരുന്നു. കെ.എസ്.ആര്‍.ടി.സി സര്‍വീസുകളും സാധാരണ നിലയിലേക്ക് തിരിച്ചുവന്നിട്ടുണ്ട്. എന്നാല്‍, ആലപ്പുഴ- ചങ്ങനാശ്ശേരി, നിലമ്പൂര്‍-മഞ്ചേരി റൂട്ടുകളില്‍ ഇപ്പോഴും ഗതാഗതതടസ്സം തുടരുകയാണ്.

No comments