JHL

JHL

മഴയെത്തുടർന്ന് ബേക്കൽ കോട്ടയുടെ ഒരു ഭാഗം ഇടിഞ്ഞു; സന്ദർശകർക്ക് നിയന്ത്രണം



Image result for landslide at bekal
ബേക്കൽ (True news 12 August 2019) : അന്താരാഷ്ട്ര ടൂറിസം ഭൂപടത്തിൽ സ്ഥാനം പിടിച്ച ബേക്കൽ കോട്ടയും കാലവർഷക്കെടുതിക്കിരയായി. കോട്ടയുടെ പ്രവേശനകവാടത്തിന്റെ കിഴക്കുഭാഗത്ത് പുറത്തേക്കുള്ള രണ്ടാമത്തെ നിരീക്ഷണകേന്ദ്രത്തിന്റെ ഭിത്തി കഴിഞ്ഞരാത്രിയിലെ മഴയിൽ ഇടിഞ്ഞു. നൂറുകണക്കിന് ചെങ്കല്ല് അടുക്കി നൂറ്റാണ്ടുകൾമുൻപ് കെട്ടിയുയർത്തിയ നിരീക്ഷണകേന്ദ്രത്തിന്റെ പുറത്തെ ഭിത്തിയാണ് ഇടിഞ്ഞത്. ടിപ്പു സുൽത്താൻ നിർമിച്ച കോട്ട കുറച്ച് വര്ഷങ്ങള്ക്കു മുമ്ബ് ആർക്കിയോളജി വിഭാഗം കല്ലുകൾ മാറ്റിയും ബലപ്പെടുത്തിയിരുന്നു.  

അപകട ഭേഷണി നിലനിൽക്കുന്നതിനാൽ ഇതിനു മുകളിലേക്ക് സന്ദർശകർ പ്രവേശിക്കുന്നത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ.) നിരോധിച്ചു ഇരുമ്പു ദണ്ഡുകൾ നിരത്തി പ്രവേശനം നിരോധിച്ചതല്ലാതെ സൂചകഫലകങ്ങളൊന്നും സ്ഥാപിച്ചിട്ടില്ല.

No comments