JHL

JHL

ബൈക്കിൽ കടത്തുകയായിരുന്ന കഞ്ചാവും എംഡിഎംഎയുമായി 2 പേർ പിടിയിൽ.

മഞ്ചേശ്വരം(www.truenewsmalayalam.com) : ബൈക്കിൽ കടത്തുകയായിരുന്ന 3.1 കിലോഗ്രാം കഞ്ചാവും 51 ഗ്രാം എംഡിഎംഎയും എക്സൈസ് സ്പെഷൽ സ്ക്വാഡ് പിടിച്ചെടുത്തു. 2 പേരെ അറസ്റ്റ് ചെയ്തു. കഞ്ചാവ് കൈവശം വച്ചതിനു ബായിക്കട്ടയിലെ അബൂബക്കർ റിയാസ് (28), എംഡിഎംഎ കൈവശം വച്ചതിനു കുബനൂർ സ്വദേശി മുഹമ്മദ് സമീർ (38) എന്നിവരെയാണ് കാസർകോട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ജോയ് ജോസഫ് അറസ്റ്റ് ചെയ്തത്. കയ്യാർ ബായിക്കട്ടയിൽ 2 ബൈക്കുകൾ പരിശോധിച്ചപ്പോഴാണ് ഇത് കണ്ടെടുത്തത്.
2 ഗ്രാം വീതം പാക്ക് ചെയ്തു കൊടുക്കാനുള്ള 100 പ്ലാസ്റ്റിക് കവർ, ഡിജിറ്റൽ അളവ് ഉപകരണം, 2 മൊബൈൽ ഫോൺ, ഗ്ലാസ് ട്യൂബ് തുടങ്ങിയവയും കസ്റ്റഡിയിലെടുത്തു.  പ്രിവന്റീവ് ഓഫിസർമാരായ സന്തോഷ്, ഇ.കെ.ബിജോയ്, എം.വി.സുധീന്ദ്രൻ, സിവിൽ എക്സൈസ് ഓഫിസർമാരായ ശൈലേഷ്, മോഹനകുമാർ, മഞ്ജുനാഥ്, മനോജ്, സാജൻ, നിഷാദ്, ഡ്രൈവർ ദിജിത് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കാസർകോട് ജില്ലാ അസി.സെഷൻസ് കോടതി രണ്ടാഴ്ച റിമാൻഡ് ചെയ്തു. ഉപ്പള, മ‍ഞ്ചേശ്വരം, പൈവളിഗെ തുടങ്ങിയ പ്രദേശങ്ങളിൽ കഞ്ചാവ്, എംഡിഎംഎ തുടങ്ങിയവ പതിവായി വിൽപന ചെയ്യുന്നവരാണ് ഇവരെന്നു അധികൃതർ പറഞ്ഞു.


No comments