JHL

JHL

ആത്മഹത്യക്ക് ശ്രമിച്ച കാസർഗോഡ് സ്വദേശിനി ആശുപത്രിയിൽ മരിച്ചു.

മംഗളൂരു(www.truenewsmalayalam.com) : ആത്മഹത്യക്ക് ശ്രമിച്ച മംഗലാപുരം സ്വകാര്യ നഴ്‌സിംഗ് കോളേജ് വിദ്യാർത്ഥിനി മരിച്ചു. ആശുപത്രിയിൽ മരിച്ചു.

കാസർഗോഡ് സ്വദേശിനിയും ഒന്നാം വർഷ ബിഎസ്‌സി നഴ്സിംഗ് വിദ്യാർത്ഥിനിയുമായ നീന(19)യാണ് കോളേജ് ഹോസ്റ്റലിന്റെ കുളിമുറിയിൽ തൂങ്ങിമരിക്കാൻ ശ്രമിച്ചത്, ഇന്ന് പുലർച്ചയോടെ മരണപ്പെടുകയായിരുന്നു.

കോളേജ് ഫീസ് അടക്കാൻ കഴിയാത്തതിൽ കോളേജ് അധികൃതരിൽ നിന്ന് മാനസികമായി സമ്മർദ്ദമുണ്ടായിരുന്നെന്നും അതിന്റെ   വിഷമത്തിലാണ് താൻ ആത്മഹത്യ ചെയ്യുന്നതെന്നും നീന കുറിപ്പെഴുതി വച്ചിരുന്നു.

കദ്രി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു..





No comments