JHL

JHL

മാതാപിതാക്കളെ മഴു കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മകന് 28 വർഷത്തിനുശേഷം ഇരട്ട ജീവപര്യന്തം.

കാസർകോട്(www.truenewsmalayalam.com) : മാതാപിതാക്കളെ മഴു കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മകന് 28 വർഷത്തിനുശേഷം ഇരട്ട ജീവപര്യന്തം തടവും 30000 രൂപ പിഴയും. മീഞ്ച പഞ്ചായത്തിൽ തലക്കള കോളിയൂർ പൊള്ളക്കഞ്ചെയിൽ സദാശിവ(53)നാണ് കാസർകോട് അഡീഷനൽ സെഷൻസ് കോടതി (1) ജഡ്ജി എ.വി.ഉണ്ണിക്കൃഷ്ണൻ ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ 2 വർഷം കൂടി കഠിനതടവ് അനുഭവിക്കണം. 1993 മാർച്ച് 22ന് രാത്രി 11ന് പിതാവ് മാങ്കു മൂല്യ(63), അമ്മ ലക്ഷ്മി(55) എന്നിവരെ കൊലപ്പെടുത്തിയെന്നതിനു കുമ്പള സിഐ ചാർജ് ചെയ്ത കേസിലാണ് ശിക്ഷ. അന്ന് സിഐ ആയിരുന്ന എം.വി.മജീദ് ആണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. 

രാത്രി റേഡിയോയിൽ ശബ്ദം കൂടിയത് ചോദ്യം ചെയ്ത വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചത്. സദാശിവ ഇടയ്ക്കിടെ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചിരുന്നു. അറസ്റ്റിലായ പ്രതിയെ പിന്നീട് കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. 26 വർഷത്തെ ചികിത്സ കഴിഞ്ഞ് 2019ലാണ് കേസിന്റെ വിചാരണ തുടങ്ങിയത്. പ്രോസിക്യൂഷനു വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ പി.രാഘവൻ ഹാജരായി.


No comments