JHL

JHL

എയിംസ് : സർക്കാർ നിലപാട് തിരുത്തണം; മൊഗ്രാൽ ദേശീയവേദി.

മൊഗ്രാൽ(www.truenewsmalayalam.com) : ജില്ലയിലെ ആരോഗ്യ രംഗത്ത് പതിറ്റാണ്ടുകളായി നേരിടുന്ന അവഗണനയ്ക്ക് പരിഹാരമെന്നോണം എയിംസ്  കാസർഗോഡ് ജില്ലയിൽ സ്ഥാപിക്കാൻ സർക്കാർ എടുത്ത നിഷേധാത്മക നിലപാട് തിരുത്തണമെന്ന് മൊഗ്രാൽ ദേശീയവേദി യോഗം ആവശ്യപ്പെട്ടു.
കേന്ദ്ര ആരോഗ്യമന്ത്രി തന്നെ കേന്ദ്രസർക്കാർ നിലപാട് നേരത്തെ അറിയിച്ചിരുന്നതാണ്. കേരളം സമർപ്പിക്കുന്ന പ്രപ്പൊസലിൽ കാസർഗോഡ് ജില്ലയുടെ പേര് ഉൾപ്പെടുത്തിയാൽ പരിശോധിച്ച് നടപടി സ്വീകരിക്കാമെന്ന് കേന്ദ്രമന്ത്രി ജില്ലയിലെ ജനപ്രതിനിധികൾക്ക് ഉറപ്പു നൽകിയതുമാണ്.പ്ര പ്പൊസലിൽ കാസർഗോഡിനെ  ഉൾപ്പെടുത്തിയാൽ എൻഡോസൾഫാൻ രോഗികളും, വൻകിട ആശുപതികളും ഇല്ലാത്തതിനാൽ  കാസർഗോഡിന് മുൻതൂക്കം ലഭിച്ചേക്കുമെ  ന്നതിനാലാണ് സർക്കാർ കാസർഗോടിന്റെ  പേര് സമർപ്പിക്കാതിരിക്കുന്നത്. ഇത് കാസർഗോഡ് ജില്ലയിലെ ജനങ്ങളോടുള്ള     നിഷേധാത്മക നിലപാടാണ്. നിലപാടു തിരുത്തി ജില്ലയിലെ ജനങ്ങളെ വിശ്വാസത്തിലെടുക്കാൻ സർക്കാർ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ജില്ലയിലെ എയിംസ്  കൂട്ടായ്മ നടത്തുന്ന സമരപരിപാടികൾ വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.

 മലയാളത്തിൻറെ മഹാനടൻ നെടുമുടി വേണുവിന്റെ  നിര്യാണത്തിൽ യോഗം അനുശോചിച്ചു. പ്രസിഡണ്ട് മുഹമ്മദ് അബ്‌കോ  അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ടുമാരായ എം എം റഹ്മാൻ, ടി കെ ജാഫർ, ജോ: സെക്രട്ടറിമാരായ ഇബ്രാഹിം ഖലീൽ, പി എം മുഹമ്മദ്കുഞ്ഞി ടൈൽസ്, ട്രഷറർ വിജയകുമാർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി എം എം മൂസ സ്വാഗതം പറഞ്ഞു.


No comments