JHL

JHL

എം.എസ്.എഫ്, കളക്ട്രേറ്റ് മാർച്ച് വിജയിപ്പിക്കുക. യൂത്ത് ലീഗ്.

മഞ്ചേശ്വരം(www.truenewsmalayalam.com) : പ്രധാനപ്പെട്ട രണ്ട് അലോട്ട്മെന്റ് കഴിഞ്ഞാപ്പോളും കാസർഗോഡ് ജില്ലയിൽ പ്ലസ് വൺ അഡ്മിഷൻ ലഭിക്കാതെ തുടർ പഠനം മുടങ്ങി 6817 വിദ്യർഥികളാണ് ആശങ്കയിലിരിക്കുന്നത് .തുടർ പഠനത്തിനുള്ള യോഗ്യതയുണ്ടായിട്ടും സീറ്റില്ലാത്തതിന്റെ പേരിൽ പഠനം മുടങ്ങിയ വിദ്യാർഥികളുടെ തുടർ പഠനത്തിന് അധിക ബാച്ചുകൾ അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ച് കൊണ്ട് ഒക്ടോബർ 21 വ്യാഴാഴ്ച്ച എം.എസ്.എഫ് നടത്തുന്ന കളക്ട്രേറ്റ് മാർച്ച് വിജയിപ്പിക്കണമെന്ന് മഞ്ചേശ്വരം മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് എം.പി. ഖാലിദ് ജനറൽ സെക്രട്ടറി ബി.എം. മുസ്തഫയും ആവശ്യപ്പെട്ടു.

No comments