എയിംസ് - ജനങ്ങൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണം; വെൽഫെയർ പാർട്ടി.
ഏഴായിരത്തോളം എൻഡോസൾഫാൻ ദുരിത ബാധിതരും കിഡ്നി, ക്യാൻസർ പോലുള്ള മാരക രോഗങ്ങൾ പെരുകിക്കൊണ്ടിരിക്കുന്ന കാസർഗോഡ് ജില്ലയിൽ അത്യാധുനിക ചികിത്സാ സൗകര്യമില്ലാത്തതിന്റെ പേരിൽ കർണ്ണാടക അതിർത്തി അടച്ചപ്പോൾ പിടഞ്ഞുമരിച്ചത് മറക്കാറായിട്ടില്ല. കാസർഗോഡ് ജില്ലയോടുള്ള അവഗണനയുടെ മകുടോദാഹരണമായി മെഡിക്കൽ കോളേജും, ടാറ്റാ ആശുപത്രിയും നിലനിൽക്കുമ്പോൾ തന്നെ, രോഗികൾ ജീവനും കൊണ്ട് അയൽ സംസ്ഥാനത്തേക്കും ജില്ലകളിലേക്കുമൊക്കെ നെട്ടോട്ടമോടേണ്ട ഗതികേടിലാണ്. ഒരു ന്യൂറോളജിസ്റ്റിന്റെ സേവനം പോലും ജില്ലക്ക് ലഭ്യമല്ല. ലോകോത്തര നിലവാരമുള്ള ചികിത്സാ സൗകര്യങ്ങളും, വൈറോളജി ലാബു മടക്കം ലഭ്യമാകുന്ന എയിംസ് കാസർഗോഡ് ജില്ലയുടെ പിന്നോക്കാവസ്ഥ പരിഗണിച്ചു കൊണ്ട് അനുവദിച്ചു കിട്ടേണ്ടതാണ്.
ഭരണകൂടങ്ങളുടെ കണ്ണു തുറപ്പിക്കാൻ ജില്ലയിലെ ജനങ്ങളൊന്നാകെ കക്ഷിരാഷ്ടീയ ഭേദമന്യെ ഒറ്റക്കെട്ടായ് രംഗത്തു വരേണ്ടതാണെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Post a Comment