JHL

JHL

കുമ്പളയിൽ എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു


കുമ്പള (www.truenewsmalayalam.com) : കുമ്പളയിൽ എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു കുമ്പള കഞ്ചിക്കട്ടയിലെ സുനില്‍കുമാറാ(48)ണ് അറസ്റ്റിലായത്. ഒരു മാസം മുമ്പ് ആരിക്കാടി കടവത്തെ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ സൈനുദ്ദീനെ കാറിലെത്തി കൊടിയമ്മ ചൂരിത്തടുക്കയില്‍ വെച്ച് വധിക്കാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി. പ്രമോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സുനില്‍കുമാറിനെ ശനിയാഴ്ച പുലര്‍ച്ചെ വീട്ടില്‍വെച്ച് കസ്റ്റഡിയിലെടുത്തത്. കേസില്‍ ബാത്തിഷ്, അനില്‍കുമാര്‍ എന്നി

വരടക്കം മൂന്നുപേരെ കൂടി പൊലീസ് അന്വേഷിച്ചുവരികയാണ്.

ഒരുമാസം പിന്നിട്ടിട്ടും വധശ്രമ ക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം എസ് ഡീ പി ഐ യുടെ നേതത്വത്തിൽ കുമ്പള പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു.

No comments