JHL

JHL

എയിംസ് സ്ഥാപിക്കുന്നതിൽ കാസർകോട് ജില്ല പരിഗണനയിലില്ലെന്ന മുഖ്യമന്ത്രിയുടെ വിശദീകരണം; ജില്ലയിൽ വ്യാപക പ്രതിഷേധം.

കാസർകോട്(www.truenewsmalayalam.com) : എയിംസ് സ്ഥാപിക്കുന്നതിൽ കാസർകോട് ജില്ല പരിഗണനയിലില്ലെന്ന മുഖ്യമന്ത്രിയുടെ വിശദീകരണത്തിനെതിരെ ജില്ലയിൽ വ്യാപക പ്രതിഷേധം. എയിംസ് കൂട്ടായ്മ നേതൃത്വത്തിൽ വിവിധ ഇടങ്ങളിൽ പന്തം കൊളുത്തി പ്രകടനം നടന്നു. എയിംസ് കാസർകോട് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ സമര പ്രചാരണം നടന്നു വരുന്നതിനിടെയാണ് ഇതിൽ കാസർകോട് പരിഗണനയിൽ ഇല്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്.

എൻ.എ.നെല്ലിക്കുന്ന് എംഎൽഎയാണ് വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയത്. സർക്കാരിന്റെ ചികിത്സാ പട്ടികയിൽ തന്നെ ഏഴായിരത്തോളം എൻഡോസൾഫാൻ ദുരിത രോഗ ബാധിതർ ഉണ്ടായിട്ടും കാസർകോട് ജില്ലയിൽ ആവശ്യമായ വിദഗ്ധ ചികിത്സാ സൗകര്യം അനുവദിക്കുന്നതിൽ സർക്കാരിനു താൽപര്യം ഇല്ലെന്ന ശക്തമായ വികാരമാണ് ജില്ലയിലെ പല കേന്ദ്രങ്ങളിൽ നിന്നുമുയരുന്നത്. 

ഒരു ന്യൂറോളജിസ്റ്റ് സേവനം പോലും ജില്ലയിൽ കിട്ടുന്നില്ല. രാഷ്ട്രീയ പാർട്ടി നേതൃത്വവും വിവിധ സമൂഹങ്ങളും ഒന്നാകെ ജില്ലയിൽ തന്നെ എയിംസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് രംഗത്തുണ്ട്.  സമര പ്രചാരണങ്ങളിൽ ജില്ലയിലെ എല്ലാ ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി നേതാക്കളും പങ്കെടുക്കുന്നു. ജില്ലയുടെ ശബ്ദം ഇനി ആരു കേൾക്കും എന്നാണ് എയിംസ് കൂട്ടായ്മയുടെ ചോദ്യം.




No comments