JHL

JHL

കുമ്പളയിൽ അരമണിക്കൂർ ഇടവിട്ട് നടന്ന രണ്ട് അപകടങ്ങളിലായി രണ്ടുപേർക്ക് പരിക്ക്.

കുമ്പള(www.truenewsmalayalam.com) : അരമണിക്കൂർ ഇടവിട്ട് നടന്ന രണ്ട് അപകടങ്ങളിലായി രണ്ടുപേർക്ക് പരിക്ക്. കുമ്പള പെർവാഡിലെ ബാപ്പു (62)വിനും സീതാംഗോളി ബാഡൂരിലെ കൃഷ്ണ (58) നുമാണ് പരിക്കേറ്റത്.

 ഇവരെ ദേർളക്കട്ടയിലെയും കുമ്പളയിലെയും സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാതയിൽ ടൗണിനടുത്ത് ബദർ മസ്ജിദിന് മുന്നിലായിരുന്നു അപകടം.


വ്യാഴാഴ്ച രാത്രി 7.15-നും 7.45-നുമായിരുന്നു അപകടങ്ങൾ. ദേശീയപാതയ്ക്കരികിലൂടെ നടന്നുപോകുമ്പോൾ ഓട്ടോയിടിച്ചായിരുന്നു ബാപ്പുവിന് പരിക്കേറ്റത്. 

നിയന്ത്രണം വിട്ട കാർ ഓട്ടോയിലിടിച്ചാണ് കൃഷ്ണന് പരിക്കേറ്റത്.


No comments