JHL

JHL

കുമ്പളയിൽ റോയൽ ഫർണിച്ചർ നവീകരിച്ച ഷോറൂം ഉദ്ഘാടനം തിങ്കളാഴ്ച

കുമ്പള(www.;truenewsmalayalam.com) :ഫർണിച്ചർ വ്യാപാര മേഖലയിൽ 28 വർഷത്തെ പ്രവർത്തന പാരമ്പര്യവുമായി റോയൽ ഫർണിച്ചർ 

35000 സ്‌ക്വയർ ഫീറ്റ് വിസ്തൃതിയിൽ വിപുലീകരിച്ച ഷോറൂം ഒക്ടോബർ 11 തിങ്കളാഴ്ച പ്രവർത്തനമാരംഭിക്കുമെന്ന് മാനേജ്മെൻ്റ പ്രതിനിധികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ദേശിയ പാതയോരത്ത് കുമ്പള ബദർ ജുമാ മസ്ജിദിന് മുൻവശത്തെ ഉളിപ്പടി ചേമ്പറിലാണ് വിശാലമായ ഷോറൂം ഒരുങ്ങുന്നത്. രാവിലെ പത്തിന് കാസർകോട് എം.പി രാജ് മോഹൻ ഉണ്ണിത്താൻ ഷോറൂം ഉദ്ഘാടനം ചെയ്യും. സയ്യിദ് മദനി തങ്ങൾ മൊഗ്രാൽ  പ്രാർത്ഥന നടത്തും.
ഗുണമേന്മലയിലും വിലക്കുറവിലും ഉപഭോക്താക്കളുടെ മനം കവർന്ന റോയൽ ഫർണിച്ചർ വമ്പിച്ച ഓഫറുകളാണ്  ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്.വാർത്ത സമ്മേളനത്തിൽ കെ.എം അബ്ബാസ്, കെ.എം സൈനുദ്ധീൻ, ഔഫ് കെ.എം, ഷാബ് നഷീദ് സംബന്ധിച്ചു.


No comments