JHL

JHL

മംഗൽപാടി ഹൈ സ്കൂളിനെ മികച്ച ഹൈസ്കൂൾ ആക്കി ഉയർത്തും; എ കെ എം അഷ്‌റഫ്.എം എൽ എ

മംഗൽപാടി(www.truenewsmalayalam.com) : പ്രസിദ്ധ സിനിമ ഡയരക്ടർ മണിരത്നത്തെ പോലുള്ള പ്രമുഖ വ്യക്തിത്വങ്ങളെ നാടിന് സമർപ്പിച്ച മംഗൽപാടി ഹൈസ്കൂളിനെ മികച്ച ഹൈസ്കൂൾ ആക്കി  ഉയർത്തുമെന്ന് മഞ്ചേശ്വരം എം എൽ എ. എ കെ എം അഷ്‌റഫ് .

 ചരിത്രത്തിൽ ആദ്യമായി SSLCക്ക്‌  എല്ലാ വിഷയങ്ങളിലും  എ പ്ലസ്‌ വാങ്ങിയ പന്ത്രണ്ട് പേരും ,ഒൻപതു വിഷയങ്ങളിൽ എ പ്ലസ്  കരസ്ഥമാക്കിയപതിനൊന്നു പേർക്കുമുള്ള അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു  സംസാരിക്കുകയായിരുന്നു അദ്ദേഹം.

പി ടി എ  പ്രസിഡന്റ് ഉമ്മർ അപ്പോളോ  അധ്യക്ഷനായ യോഗത്തിൽ ഗോൾഡൻഅബ്ദുറഹിമാൻ (ജില്ലാ പഞ്ചായത്ത് മെമ്പർ) ഇബ്രാഹിം (വാർഡ് മെമ്പർ)ഓ. എം.റഷീദ് മാസ്റ്റർ, (വൈസ് പ്രസിഡന്റ്പി ടി എ),രവീന്ദ്ര ഷെട്ടി മുൻപി ടി എ പ്രസിഡന്റ്‌) കാസറഗോഡ് വിദ്യാഭ്യാസ ഓഫീസർ ശ്രീ. നന്ദികേശൻ, രാധാകൃഷ്ണൻ മാസ്റ്റർ (സീനിയർ അസിസ്റ്റന്റ് ) എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഹെഡ്മാസ്റ്റഡർ ശ്രീ ഗോപാല കൃഷ്ണ നായക് സ്വാഗതവും സ്റ്റാഫ്‌ സെക്രട്ടറി അബ്ദുൽ റഹിമാൻ നന്ദിയും പറഞ്ഞു.


No comments