JHL

JHL

കർണ്ണാടക മദ്യവുമായി കോയിപ്പാടി സ്വദേശി എക്സൈസ് പിടിയിൽ.

കുമ്പള(www.truenewsmalayalam.com) :  കുമ്പളയിൽ 7.56 ലിറ്റർ കർണ്ണാടക മദ്യവുമായി ഒരാൾ പിടിയിൽ. കുമ്പള കോയിപ്പാടി സ്വദേശി എം.കെ.പ്രമീഷി(35)നേയാണ് കുമ്പള റേഞ്ച് എക്സൈസ് ഓഫിസർ എം രാജീവന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
കുമ്പള റെയിൽവേ സ്റ്റേഷൻ സമീപം സ്‌കൂട്ടറിൽ കടത്തുന്നതിനിടെയാണ് പിടികൂടിയത്. KL 14R 3367 നമ്പർ സ്കൂട്ടർ എക്സൈസ് കസ്റ്റഡിയിലെടുത്തു.

180 മില്ലിയുടെ 42 പാക്കറ്റ് മദ്യമാണ് പിടികൂടിയത്.

സി.ഇ.ഓ.മാരായ സുധീഷ്.പി , എം.ഹമീദ്, എം.എം അഖിലേഷ്., കെ അമിത് എന്നിവർ സംഘത്തിലുണ്ടായിരുന്നു.


No comments