JHL

JHL

ചരിത്ര സത്യങ്ങൾ വിളിച്ചു പറഞ്ഞ് മുസ്ലിം യൂത്ത് ലീഗ് മലബാർ സമര സ്മൃതി യാത്ര.


കാസർകോട്(www.truenewsmalayalam.com) : മലബാർ സ്വതന്ത്ര സമര lസേനാനികളെ തമസ്കരിക്കുകയും അക്കാദമിക സിലബസ്സുകൾ സംഘി വൽക്കരണം നടത്താൻ ശ്രമിക്കുകയും ചെയ്യുന്ന ഫാസിസ്റ്റ് സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് മുസ് ലിം യൂത്ത് ലീഗ് നടത്തിയ മലബാർ സമര സ്മൃതി യാത്ര സമാപിച്ചു. 
   തലപ്പാടി മുതൽ കാലിക്കടവ് വരെ പത്തു ബാച്ചുകളായി ഹൈവേ കേന്ദ്രീകരിച്ചു നടന്ന പദയാത്ര ചരിത്ര സത്യങ്ങൾ വിളിച്ചു പറയുന്നതായിരുന്നു.
ബൃട്ടീഷുകാർക്കെതിരെയുള്ള പോരാട്ടത്തിൽ ജീവനും സമ്പാദ്യവും നഷ്ടപ്പെടുത്തി പോരാടിയവരെയും വാഗൺ ട്രാജഡി അടക്കമുള്ള സംഭവങ്ങളിൽ മൃത്യു വരിച്ച സ്വതന്ത്ര സമര സേനാനികളെയും ഔദ്യോഗിക നിഘണ്ടുവിൽ നിന്ന് ഒഴിവാക്കിയ RSS ഭരണ കൂട അജണ്ട ചെറുക്കപ്പെടേണ്ടതാണ്.
         വിവിധ കേന്ദ്രങ്ങളിൽ  കല്ലട്ര മാഹിൻ ഹാജി, എം.ബി. യൂസുഫ്, വി.പി. അബ്ദുൽ ഖാദർ സൈഫുള്ള തങ്ങൾ, പി.എം. മുനീർ ഹാജി, അഡ്വക്കേറ്റ് വി.എം.മുനീർ,  കെ.ഇ.എ ബക്കർ ,അബ്ദുളള കുഞ്ഞി ചെർക്കള, എം.പി. ജാഫർ, കെ.എം. ശംസുദ്ദീൻ ഹാജി ഫ്ലാഗ് ഓഫ് നടത്തി.
      ജില്ലാ പ്രസിഡൻ്റ് അസീസ് കളത്തൂർ, ജനറൽ സെക്രട്ടറി സഹീർ ആസിഫ് ,ടി.ഡി കബീർ, ഷാനവാസ് എം.ബി, എം.സി.ശിഹാബ് മാസ്റ്റർ, എം.എ.നജീബ്, എ മുക്താർ ,ഹാരിസ്  തായൽ, ഷംസുദ്ദീൻ ആവിയിൽ, ബാതിഷ ചൊവ്വൽ, റഹ്മാൻ ഗോൾഡൻ, റഫീഖ് കേളോട്ട്, നൂറുദ്ദീൻ ബെളിഞ്ചം, എം.പി.നൗഷാദ് ഹാരിസ് അങ്കക്കളരി, എ.ജി.സി. ഷംഷദ്, എം.പി.ഖാലിദ് ബി.എം മുസ്തഫ , സിദ്ദീഖ് സന്തോഷ് നഗർ, ഹാരിസ് ബെദിരം റഊഫ് ബാവിക്കര, കാദർ ആലൂർ, സന മാണിക്കോത്ത്, ആസിഫ് ബല്ല, അബൂബക്കർ കാക്കടവ്, ടി.എസ്. നജീബ്, ആബിദ് ആറങ്ങാടി, അനസ് എതിർത്തോട്,ഇർഷാദ് മൊഗ്രാൽ നേതൃത്വം നൽകി.




No comments