JHL

JHL

മതേതര ഇന്ത്യയെ സംരക്ഷിക്കാൻ മഹാത്മാ ഗാന്ധിയുടെ സന്ദേശം ഉൾക്കൊണ്ട് യുവാക്കൾ രംഗത്തിറങ്ങണം; എൻസിപി

ഉപ്പള(www.truenewsmalayalam.com) : തകർന്നുകൊണ്ടിരിക്കുന്ന ജനാധിപത്യ സംരക്ഷിക്കുന്നതിനുവേണ്ടിയും മഹാത്മജിയുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതിന് വേണ്ടി രാജ്യത്തെ യുവതലമുറയും ജനാധിപത്യവിശ്വാസികളും പോരാട്ടത്തിനിറങ്ങണമെന്ന് എൻസിപി ജില്ലാ സെക്രട്ടറി ജോൺ ഐമൻ ആഹ്വാനം ചെയ്തു.
എൻസിപിയുടെ മഞ്ചേശ്വരം നിയോജകമണ്ഡലം സ്മൃതി യാത്ര ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. കൈകമ്പയിൽ നിന്നും ഉപ്പളയിലേക്ക് സംഘടിപ്പിച്ച സ്മൃതിയാത്രയിൽ നിരവധി എൻ സി പി വളണ്ടിയർമാർ പങ്കെടുത്തു നീയോജക മണ്ഡലം പ്രസിഡൻറ് മഹമൂദ് കൈകമ്പ അധ്യക്ഷനായ യോഗത്തിൽ ജില്ലാ സെക്രട്ടറി ജോൺ ഐമൻ ഉദ്ഘാടനം ചെയ്തു,. നിയോജകമണ്ഡലം ട്രഷറർ ആൽവ ഷെട്ടി, മുഹമ്മദ്ആനബാഗിൽആരിക്കാടി,അഷ്‌റഫ്‌ മദർ ആർട്സ് 

പുത്തിഗെ എൻ സി പി പഞ്ചായത്ത് കമ്മിറ്റിപ്രസിഡന്റ് ഉദയൻ,സെക്രട്ടറി ധർമ്മരാജ, മംഗൽപാടി പഞ്ചായത്ത് എൻ  സി പി പ്രസിഡൻറ് മൊയ്‌ദു ബെകൂർ, സുരേന്ദ്രൻകൊടിബൈൽ,തുടങ്ങിയവർ സംസാരിച്ചു നിയോജക മണ്ഡലം സെക്രട്ടറി വിജയകുമാർ മഞ്ചേശ്വരം സ്വാഗതവും സിദ്ദീഖ് നന്ദിയും പറഞ്ഞു.

\



No comments