JHL

JHL

ചരിത്രം പോരാളികളുടേതാണ്... ഒറ്റുകാരുടേതല്ല; എ ഐ വൈ എഫ് ഗാന്ധി സ്മൃതി സമര ചരിത്ര സദസ്സ് നടത്തി.

കാസർഗോഡ്(www.truenewsmalayalam.com) : ചരിത്രം പോരാളികളുടേതാണ്... ഒറ്റുകാരുടേതല്ല, എ ഐ വൈ എഫ് ഗാന്ധി സ്മൃതി സമര ചരിത്ര സദസ്സ് നടത്തി.

സമര ചരിത്ര സദസ് കാസർഗോഡ് മണ്ഡലം കമ്മിറ്റി  പുതിയ ബസ് സ്റ്റാൻഡിൽ നടത്തിയ പരിപാടി സ:അഡ്വ:സുരേഷ് ബാബു( സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം) ഉദ്ഘാടനം ചെയ്തു.

എ.ഐ.വൈ.എഫ്. ജില്ലാ പ്രസിഡണ്ട് സ: ബിജു ഉണ്ണിത്താൻ അധ്യക്ഷത  വഹിച്ചു.സരിത.എസ്.എൻ. (ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചേർപേഴ്സൺ) എഐവൈഎഫ് ചെമ്മനാട് മേഖല സെക്രട്ടറി നവിൻ തലക്ലായി. കുറ്റിക്കോൽ മേഖല സെക്രട്ടറി. ശ്രീജിത്ത് കുറ്റിക്കോൽ. എഐവൈഎഫ് കാസറഗോഡ് മണ്ഡലം സെക്രട്ടറി സുനിൽകുമാർ. എന്നിവർ സംസാരിച്ചു. എ.ഐ.വൈ.എഫ്. മണ്ഡലം പ്രസിഡന്റ് സുധീഷ് കുറ്റിക്കോൽ സ്വഗതം പറഞ്ഞു.





No comments