JHL

JHL

മൊഗ്രാൽ ജി വി എച്ച് എസ് എസിൽ 'സ്‌കൂളൊരുക്കം'

മൊഗ്രാൽ(www.truenewsmalayalam.com) : ഗാന്ധിജയന്തിദിനം സ്‌കൂളൊരുക്കത്തിന്റെ കൂടി ദിനമായി ജി വി എച്ച് എസ് എസ് മൊഗ്രാലിൽ. നവംബറിൽ സ്‌കൂൾ തുറക്കുന്നതിനുള്ള ചർച്ചകളും ഒരുക്കങ്ങളും സർക്കാർ തലത്തിൽ പുരോഗമിക്കുമ്പോൾ മൊഗ്രാൽ സ്‌കൂളിൽ കുട്ടികൾക്ക് വന്നിരിക്കാനുള്ള ക്ലാസ് മുറികളും അതിനുവേണ്ട ഫർണിച്ചറുകളും അധ്യാപകരുടെ നേതൃത്വത്തിൽ വൃത്തിയാക്കി.
ക്ലാസ് മുറികൾ, ബെഞ്ച്-ഡെസ്കുകൾ, ലാബ്- ലൈബ്രറികൾ തുടങ്ങിയവ പൊടി തട്ടിയും കഴുകിയും ഒരുക്കിവെച്ചു. മൊഗ്രാലിലെ എസ് കെ എസ് എസ് എഫ് 'ടീം വിഖായ'യുടെ സജീവമായ പങ്കാളിത്തം 'സ്‌കൂളൊരുക്കം' പരിപാടിക്ക് മികച്ച പിന്തുണയേകി

No comments