JHL

JHL

കടലിൽ കുളിക്കാനിറങ്ങുയ യുവാവിനെ കാണാതായി.

ബേക്കൽ(www.truenewsmalayalam.com) : കടലിൽ കുളിക്കാനിറങ്ങുയ യുവാവിനെ കാണാതായി. കൊൽക്കത്ത സ്വദേശി ശഫീദുൽ ഇസ്ലാമിനെ(25)യാണ് ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നര മണിയോടെ തിരയിൽ പെട്ട് കാണാതായത്.

തനിച്ച് കടലിൽ കുളിച്ചു കൊണ്ടിരിക്കുമ്പോഴാണ് യുവാവ് തിരയിൽ പെട്ടത്. ഇത് ശ്രദ്ധയിൽ പെട്ട സമീപമുണ്ടായിരുന്നവർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

മീൻപിടുത്ത തൊഴിലാളികളുടെ സഹായത്തോടെ തിരച്ചിൽ നടത്തിവരികയാണ്.

കാണാതായ യുവാവ് ബേക്കൽ, പള്ളിക്കര ഭാഗങ്ങളിൽ നിർമാണ തൊഴിൽ ചെയ്തുവരികയായിരുന്നു.





No comments