JHL

JHL

ഉപ്പള കുമ്പള ഹൊസങ്കടി കേന്ദ്രീകരിച്ച് ചൂതാട്ടം

കുമ്പള(www.truenewsmalayalam.com) : ഒരു ചെറിയ ഇടവേളക്ക് ശേഷം ഒറ്റ നമ്പർ ലോട്ടറി സജീവം. ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകൾ നടക്കുന്ന ചൂതാട്ടം രാവിലെ പത്ത് മണി മുതൽ ആരംഭിക്കുന്നു. രാത്രി എട്ടു മണി വരെ നീണ്ടു നിൽക്കുന്ന ചൂതാട്ടം വളരെ പരസ്യമായി തന്നെയാണ് നടക്കുന്നത്. 

കൂലിപ്പണിക്കാരും തൊഴിലാളികളുമടക്കമുള്ളവരാണ് ഇടപാടുകാർ. നേരത്തെ മൂന്ന് കളികൾ മാത്രം നടന്നിരുന്നിടത്ത് ഇപ്പോൾ പതിനൊന്ന് കളികൾ വരെ നടക്കുന്നു.

 ഹൊസങ്കടി, മഞ്ചേശ്വരം, എസ് പി, കാസറഗോഡ്, സീതാംഗോളി എന്നിങ്ങനെയുള്ള പേരിലാണ് കളികൾ അറിയപ്പെടുന്നത്.

കുമ്പളയിൽ പോലീസ് സ്റ്റേഷന് ഏതാനും വാര അകലെയാണ് പരസ്യമായ ചൂതാട്ട കേന്ദ്രം. പോലീസുകാർ ഇത്തരം കേന്ദ്രങ്ങളിൽ റെയ്ഡിനെത്തുമ്പോൾ സ്റ്റേഷനിൽ തന്നെയുള്ള ചിലർ  വിവരം നൽകുന്നതായും സംശയിക്കുന്നു.

 മാസപ്പടി വാങ്ങി ചൂതാട്ടക്കാരെ  ഇത്തരം പോലീസുദ്യോഗസ്ഥന്മാർ  സംരക്ഷിക്കുന്നതായി നാട്ടുകാർ പറയുന്നു. ചിലയിടങ്ങളിൽ ലോട്ടറിക്കടയുടെ മറവിലാണ് ഇത്തരം അനധികൃത ലോട്ടറികൾ പ്രവർത്തിക്കുന്നത്.

 ഭരണ കക്ഷിയിൽ പെട്ട ഒരു ജനപ്രതിനിധിയും ഇതിൻ്റെ നടത്തിപ്പുകാരായി ഉണ്ട് എന്നും പറയപ്പെടുന്നു.





No comments