JHL

JHL

വിഷം അകത്തു ചെന്ന് മംഗളൂരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മധ്യവയസ്‌കൻ മരിച്ചു.

കുമ്പള(www.truenewsmalayalam.com) : വിഷം അകത്തു ചെന്ന് മംഗളൂരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മധ്യവയസ്‌കൻ മരിച്ചു. നായിക്കാപ്പ് നാരായണമംഗലം സ്വദേശി മോഹന്‍കുമാര്‍(48) ആണ്‌ മരിച്ചത്‌. 

കാസര്‍കോട്ടെ ഓട്ടോ മെക്കാനിക്ക്‌ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു മോഹൻകുമാർ.

രണ്ടാഴ്ച മുമ്പ് മോഹന്കുമാറിനെ വിഷം അകത്തു ചെന്ന നിലയിൽ കാണപ്പെടുകയായിരുന്നു. 

ഭാര്യ: നളിനി. മക്കള്‍: കാര്‍ത്തിക്‌, റോഷന്‍.





No comments