JHL

JHL

വെൽഫെയർ പാർട്ടി ദശവർഷികോപഹാരം; ജില്ലയിൽ പന്ത്രണ്ട് വീടുകൾ നിർമ്മിച്ചു നൽകുന്നു.

കാസറഗോഡ്(www.truenewsmalayalam.com) : വെൽഫെയർ പാർട്ടി ദശവർഷികോപഹാരമായി ജില്ലയിൽ പന്ത്രണ്ട് വീടുകൾ നിർമ്മിച്ചു നൽകുമെന്ന് വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി യോഗത്തിൽ പ്രഖ്യാപിച്ചു. തെരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് കുടുംബങ്ങൾക്ക് ആണ് വീടുകൾ നിർമ്മിച്ച് നൽകുക. ജനപക്ഷ രാഷ്ട്രീയത്തിന് കരുത്ത് പകരാൻ കഴിഞ്ഞ പത്ത് വർഷത്തിനിടെ വെൽഫെയർ പാർട്ടി യുടെ പ്രവർത്തനം കൊണ്ട് കഴിഞ്ഞിട്ടുണ്ടെന്ന് യോഗം വിലയിരുത്തി. പ്രവർത്തനം കൂടുതൽ വിപുലപ്പെടുത്താനും അംഗത്വ ക്യാമ്പയിനിലൂടെ പാർട്ടിയിൽ പുതിയ അംഗങ്ങളെ ചേർക്കാനും തീരുമാനിച്ചു. 

ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് വടക്കേക്കര അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥന കമ്മിറ്റി അംഗം സി എച്ച് മുത്തലിബ് , ജില്ലാ ട്രഷറർ അമ്പുഞ്ഞി തലക്കളായി, ജില്ലാ വൈസ് പ്രസിഡൻറ് സി എച്ച് ബാലകൃഷ്ണൻ, എഫ് ഐ ടി യു ജില്ലാ പ്രസിഡന്റ് ഹമീദ് കക്കണ്ടം തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി മജീദ് നരിക്കോടൻ സ്വാഗതവും ജില്ലാ സെക്രട്ടറി സാഹിദ ഇല്യാസ് നന്ദിയും പറഞ്ഞു.





No comments