JHL

JHL

കനത്ത മഴ; വെള്ളപ്പൊക്ക ഭീഷണിയിൽ ജില്ല.

കാസർകോട്(www.truenewsmalayalam.com) : ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയിൽ വെള്ളപ്പൊക്ക ഭീഷണിയിൽ ജില്ലയിലെ പുഴകളും തോടുകളും കരകവിഞ്ഞു. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി. ചന്ദ്രഗിരിയും തേജസ്വിനിയും മധുവാഹിനിയും ഉൾപ്പെടെ ജില്ലയിലെ എല്ലാം പുഴകളിലും വെള്ളം നിറഞ്ഞൊഴുകുന്നു. മധുർ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറിയതിനാൽ പട്ട്‍ലയിലെ ഒട്ടേറെ കുടുംബങ്ങളെ നാട്ടുകാരും അഗ്നിരക്ഷാ സേനയും മറ്റും ചേർന്നു സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി.

മധുർ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തിലും സമീപത്തും വെള്ളം കയറി. മധുവാഹിനി പുഴ നിറഞ്ഞ് ഒഴുകിയതോടെ ക്ഷേത്രത്തിലും വെള്ളം കയറിയത്. കരിച്ചേരി പുഴയോരത്തെ ചില കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. വെള്ളരിക്കുണ്ട് താലൂക്കിലെ പനത്തടി വില്ലേജിലെ കമ്മാടി കോളനിയിലെ 9 കുടുംബങ്ങളിൽപ്പെട്ട 29 പേരെ വിദ്യാലയത്തിലേക്കു മാറ്റി പാർപ്പിച്ചിരുന്നു.

  റവന്യു ഉദ്യോഗസ്ഥർ ഓരോ സ്ഥലത്തും നേരിട്ട് ചെന്നു സ്ഥിതി ഗതികൾ വിലയിരുത്തി കൺട്രോൾ റൂമിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ചന്ദ്രഗിരിപ്പുഴയോരത്തെ പ്രദേശങ്ങളായ ചെമ്മനാട്, തുരുത്തി, പെരുമ്പള എന്നിവിടങ്ങൾ വെള്ളത്തിൽ മുങ്ങി. ഷിറിയ,മൊഗ്രാ‍ൽ, മഞ്ചേശ്വരം തുടങ്ങിയ പുഴകളിലും വെള്ളം ഉയർന്നിട്ടുണ്ട്. കരിവേടകം വില്ലേജിലെ ചേമ്പ്രക്കല്ല് കോളനിയിൽ വെള്ളം കയറിയതിനെ തുടർന്ന് 12  വീട്ടുകാരെ സെന്റ് മേരീസ്‌ എൽപി സ്കൂളിലേക്കു മാറ്റിപാർപ്പിച്ചു. കാസർകോട് തഹസിൽദാർ സ്ഥലം സന്ദർശിച്ചു. 16 പുരുഷൻ ഉൾപ്പെടെ 54 പേരാണുള്ളത്. ഇതിൽ 17 കുട്ടികളാണ്.


No comments