JHL

JHL

ബൈതുറഹ്മക്കുളള ദുബായ് കെ.എം.സി.സി. മഞ്ചേശ്വരം പഞ്ചായത്ത് കമ്മിറ്റിയുടെ ധനസഹായം കൈമാറി

മഞ്ചേശ്വരം(www.truenewsmalayalam.com) : മഞ്ചേശ്വരം പഞ്ചായത്തിലെ പത്താം വാർഡ് മുസ്ലിം ലീഗ് പ്രവർത്തകൻ അബ്ദുൽ ലതീഫിന് മുസ്ലിം ലീഗ് പത്താം വാർഡ് കമ്മിറ്റി നിർമിച്ച് നൽകുന്ന ബൈതുറഹ്മ വീടിന് ദുബായ് കെ.എം.സി.സി. മഞ്ചേശ്വരം പഞ്ചായത്ത് കമ്മിറ്റി മൂന്ന് ലക്ഷം രൂപ ധനസഹായം നൽകി.

 പാർട്ടിയുടെ മുഴു സമയ പ്രവർത്തകനായ അബ്ദുൽ ലത്വീഫ് ശരീരിക, സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നയാളാണ്. അദ്ധേഹത്തിൻ്റെ അവസ്ത മനസ്സിലാക്കിയ മുസ് ലിം ലീഗ് പത്താം വാർഡ് കമ്മിറ്റി  മർഹൂം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരിൽ കേരളത്തിലുടനീളം പാർട്ടി നിർമിച്ചു നൽകുന്ന ബൈതു റഹ്മ വീട് നിർമ്മാണ പദ്ധതിയിൽ ഉൽപ്പെടുത്തി വീട് നിർമിച്ചു നൽകുവാൻ തീരുമാനിക്കുകയായിരുന്നു.

 വരുന്ന അറബി മാസം റബീഉൽ അവ്വൽ മുപ്പതിന് മുമ്പ് നിർമ്മാണം പൂർത്തിയാക്കി കുടിയിരിക്കൽ കർമ്മം നിർവഹിക്കണമെന്ന് പത്താം വാർഡ് കമ്മിറ്റിയും കെ.എം.സി.സി യും സംയുക്തമായി ചേർന്ന യോഗത്തിൽ തീരുമാനിച്ചു.

യോഗം ഉൽഘാടനം ചെയ്ത് സംസാരിച്ച എം.എൽ.എ. എ.കെ.എം അശ്രഫ് ബൈതു റഹ്മ നൽകുന്നതിൽ പാർട്ടി പ്രവർത്തകർക്ക് മുൻഘണന നൽകഞമെന്ന് അഭിപ്രായപ്പെട്ടു.

 ശേഷം സംസാരിച്ച ദുബായി കെ.എം.സി.സി. മഞ്ചേശ്വരം പഞ്ചായത്ത് അദ്ധ്യക്ഷൻ ഡോക്റ്റർ അബ്ദുൽ റഹ്മാൻ ബാവ മഞ്ചേശ്വരത്തിൻ്റെ സമഗ്ര വികസനത്തിന് എം.എൽ.എ യോടൊപ്പം പാർട്ടിയും പൂർണ്ണമായി സഹകരിച്ച് പദ്ധതികൾ ആവിഷ്കരിക്കണമെന്ന് പറഞ്ഞു.

യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തിയ മഞ്ചേശ്വരം പഞ്ചായത്ത് മുസ്ലിം ലീഗ് അദ്ധ്യക്ഷൻ സൈഫുള്ള തങ്ങൾ മഞ്ചേശ്വരത്തിൻ്റെ സർതോന്മുഖ അഭിവൃദ്ധിക്ക് വിദ്യാഭ്യാസ, ആരോഗ്യ, പാർപ്പിട, ട്യൂരിസം പദ്ധതിയുടെ കരട് രൂപം അവതരിപ്പിച്ചു.

യോഗത്തിൽ അബ്ദുള്ള കജ, നാസർ ഇഡിയ,ബശീർ ഉദ്യാവർ, മുനീർ പാണ്ടിയാൽ,ശുകൂർ കുഞ്ചത്തൂർ, കുഞ്ഞി ഗാഞ്ചാൽ, അശ്ഫാഖ് കറോഡ,ബാവ ഹൊസങ്കടി, അൻസാഫ് അരിമല, എന്നിവർ സംസാരിച്ചു, വാർഡ് അദ്ധ്യക്ഷൻ ഉസ്മാൻ കടമ്പാറിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അഡ്വ.ഇബ്രാഹിം ഖലീൽ സ്വാഗതവും, സമദ് അരിമല നന്ദിയും പറഞ്ഞു.


No comments