JHL

JHL

ആർ എം എസ് കാസറഗോഡ് ഓഫീസ് കണ്ണൂരിലേക്ക് മാറ്റാനുള്ള നീക്കം തടയണം പിഡിപി

ഉപ്പള(www.truenewsmalayalam.com) : റെയിൽവേ പ്രധാന സർവീസ് സെന്റർ കാസറഗോഡ് ഓഫീസ് കണ്ണൂരിലേക്ക് മാറ്റാനുള്ള നീക്കം തടയണമെന്ന് പി ഡി പി സംസ്ഥാന സെക്രട്ടറി സുബൈർ പടുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു

 ജില്ലയിലേക്ക് എത്തേണ്ട തപാലുരുപ്പടികൾ 48 മണിക്കൂർ വൈകും കുറഞ്ഞ സമയം കൊണ്ട് ട്രെയിൻ തപ്പാൽ പാഴ്സലുകൾ ക്രമീകരിക്കാൻ ആവില്ല, നിലവിലുള്ള സേവനങ്ങൾ കാസറഗോഡ് ലോറി ലഭിക്കില്ല, എല്ലാ കത്തുകളും കണ്ണൂരിലെത്തി വീണ്ടും തിരിച്ചു കാസറഗോഡ് എത്തിക്കേണ്ടിവരും, കാസറഗോഡ് ജീവനക്കാരെ വിന്യസിപിക്കാൻ കണ്ണൂർ ആർ എം എസ് സൗകര്യങ്ങളില്ല ആരോഗ്യം,തൊഴിൽ, വ്യവസായം തുടങ്ങി യ പ്രധാന മേഘലകളിൽ എല്ലാം സർക്കാർ സ്ഥാപനങ്ങളിൽ വലിയ അവഗണന നേരിടുന്ന കാസറകോട്ടുകാർക്ക് വീണ്ടും മറ്റൊരു പ്രഹരം കൂടി നല്കുകയാണ് കേന്ദ്രസർക്കാർ.

 കാസറഗോഡ് റെയിൽവേ സ്റ്റേഷനിൽ കൗണ്ടറിൽ ജീവനക്കാർ ഇല്ലാത്തതിന്റെ അഭാവം യാത്രക്കാർ അനുഭവിക്കുന്നു,   ഇപ്പോൾ കേന്ദ്ര റെയിൽവേയും കാസറഗോഡിനെ അവഗണിക്കുകയാണ് കാസറഗോഡിലെ സമഗ്ര ആരോഗ്യ പദ്ധതികൾ ലഭ്യമാക്കുന്നതിന് വേണ്ടി ആഗസ്റ്റ് 6 ഹിരോഷിമ ദിനത്തിൽ സെക്രട്ടറിയേറ്റിനു മുന്നിൽ ദയാഭായി അമ്മ  നടത്തുന്ന അനിശ്ചിതകാല രാപ്പകൽ നിരാഹാര സമരത്തിൽ പിഡിപി നേതാക്കൾ സംബന്ധിക്കുമെന്ന് സുബൈർ പടുപ്പ് പറഞ്ഞു.

 പിഡിപി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ഭാരവാഹികളുടെ യോഗം ഉപ്പളയിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു.

 മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് ഇബ്രാഹിം തോക്ക അധ്യക്ഷത വഹിച്ചു പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി അജിത് കുമാർ ആസാദ് മഴക്കാല ഹെൽപ്പ് ഡെസ്ക് ഉദ്ഘാടനം നിർവഹിച്ചു പിഡിപി കാസർഗോഡ് ജില്ലാ പ്രസിഡന്റ് എസ് എം ബഷീർ അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി ജില്ലാ ഉപാദ്യക്ഷൻ കെപി മുഹമ്മദ്‌ ഉപ്പള ജില്ലാ ജോയിന്റ് സെക്രട്ടറി ജാസി പോസോട്ട് അബ്ദുസ്സലാം ഉദ്യാവർ മുനീർ പോസോട്ട്  ഇബ്രാഹിം ഉപ്പള അലി കൊടിയമ്മ തുടങ്ങിയവർ സംസാരിച്ചു മണ്ഡലം സെക്രട്ടറി അബ്ദുൽ റഹ്മാൻ ബെകൂർ സ്വാഗതവും മണ്ഡലം വൈസ് പ്രസിഡന്റ്‌ മൂസ അടുക്കം നന്ദിയും പറഞ്ഞു.

No comments