JHL

JHL

ബേക്കല്‍ റിസോര്‍ട്ടില്‍ നിന്ന് 6 ലക്ഷം രൂപ കവര്‍ന്ന ബംഗ്ലൂര്‍ സ്വദേശികൾ പിടിയിൽ.

ബേക്കല്‍(www.truenewsmalayalam.com) : ബേക്കല്‍ കാപ്പില്‍ ബീച്ച് റോഡിലെ ബേക്കല്‍ ഹോം സ്റ്റേ റിസോര്‍ട്ടില്‍ നിന്നും ആറ് ലക്ഷം രൂപ കവര്‍ച്ച ചെയ്ത കേസില്‍ ദമ്പതികള്‍  പിടിയില്‍.

 ബാംഗ്ലൂർ ചിത്രദുര്‍ഗ സ്വദേശികളായ പ്രദീപന്‍ (25), ഭാര്യ നിവേദിത (24) എന്നിവരെയാണ് ബേക്കല്‍ സിഐ യു.പി വിപിനിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

 റിസോര്‍ട്ടിന്റെ റിസപ്ഷനടുത്തുള്ള മുറിയില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന പണമാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. ജില്ലാ പോലീസ് മേധാവി ഡോ: വൈഭവ് സക്സേന ഐ പി എസ് നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സംഘം പ്രതികളെ പിടികൂടിയത്.

  സ്ഥാപന ഉടമ കെ.കെ പ്രദീപന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്.

എസ് ഐ രജനീഷ്, എ എസ് ഐ രാജന്‍,എസ് സി പി ഒ അജയ് കെ വി എന്നിവരെ സംഘത്തിലുണ്ടായിരുന്നു.


No comments