JHL

JHL

നിർമ്മാണ കമ്പനി ഉദ്യോഗസ്ഥർ താമസിക്കുന്ന വീടിന് മുന്നിൽ തകർന്ന് തരിപ്പണമായി മൊഗ്രാൽ ദേശീയപാത.

മൊഗ്രാൽ(www.truenewsmalayalam.com) : നാട്ടുകാരും, ജനപ്രതിനിധികളും, സന്നദ്ധസംഘടനകളും പറയുന്നതൊന്നും കേൾക്കാൻ ദേശീയപാത നിർമ്മാണ കമ്പനി ഉദ്യോഗസ്ഥർ താല്പര്യം കാട്ടാത്തത് മൂലം മൊഗ്രാലിൽ വലിയതോതിലുള്ള ദേശീയപാത തകർച്ചയ്ക്ക് കാരണമായി.

 മൊഗ്രാൽ ഷാഫി മസ്ജിദിനടുത്തും, മൊ ഗ്രാൽ ടൗണിൽ നിർമ്മിച്ച സമാന്തര റോഡുമാണ് തകർന്നു തരിപ്പണമായി രിക്കുന്നത്. ഇത് വാഹന ഗതാഗതത്തെയും, കാൽനട യാത്രക്കാരെയും ബാധിച്ചു തുടങ്ങിയിട്ടുണ്ട്. ഷാഫി മസ്ജിദിനടുത്ത് നിർമ്മാണകമ്പനി ഉദ്യോഗസ്ഥർ താമസിക്കുന്ന വീടിന് മുന്നിലാണ് ദേശീയപാത പൂർണ്ണമായും തകർന്നിരിക്കുന്നത്. വീടിനു ചുറ്റും മഴ വെള്ളം കെട്ടിനിൽക്കുന്നമുണ്ട്.

 ഇവിടെയുള്ള കൾവർട്ട് പുതുക്കി പണിയണമെന്ന് മസ്ജിദ് കമ്മിറ്റി ഭാരവാഹികളും ജനപ്രതിനിധികളും, സന്നദ്ധ സംഘടനാ പ്രവർത്തകരും നിർമ്മാണ കമ്പനി അധികൃതരോട് പലപ്രാവശ്യവുമായി പറഞ്ഞിരുന്നതാണ്. കൾവർട്ട് നിർമ്മി ക്കാതെയുള്ള ദേശീയപാത നിർമാണം താഴ്ന്ന പ്രദേശമായതിനാൽ വലിയതോതിലുള്ള വെള്ളക്കെട്ടിനും, ദേശീയപാത തകർച്ചയ്ക്കും കാരണമാകുമെന്നും സൂചിപ്പിച്ചിരുന്നു. ഒന്നും ചെവിക്കൊള്ളാൻ അധികൃതർ തയ്യാറായില്ല. മൊഗ്രാൽ ടൗണിൽനിന്നും, മീലാദ് നഗറിൽ നിന്നും ഒഴുകിയെത്തുന്ന വെള്ളം കാൾവർട്ട് അടഞ്ഞു കിടക്കുന്നതിനാൽ  ദേശീയ പാതയിലൂടെയാണ് ഒഴുകുന്നത്.ഇത് റോഡ് തകർച്ചയ്ക്ക് കാരണമായി.

 അണ്ടർ പാസ്സേജ് നിർമ്മാണത്തിനായി മൊഗ്രാൽ ടൗണിൽ  സമാന്തരമായി  കാലവർഷത്തിന് മുമ്പുതന്നെ നിർമ്മിച്ച റോഡാണെങ്കിലും ശക്തമായ മഴയിൽ പൂർണ്ണമായും തകർന്ന നിലയിലാണ്. മഴയ്ക്ക് ശമനമില്ലാത്തതിനാൽ നിർമ്മാണ  കമ്പനിക്ക് ഒന്നും ചെയ്യാൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. എന്നിരുന്നാലും വെള്ളം ഒഴുകിപ്പോകാൻ ശാഫി മസ്ജിദിനടുത്ത് അടിയന്തിരമായി  ഓവുചാലുകൾ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



No comments