കുമ്പളയിൽ പെട്രോൾ പമ്പിൽ കവർച്ച; 20,000 രൂപയും ബൈക്കും കവർന്നു.
കുമ്പള: കുമ്പളയിൽ പെട്രോൾ പമ്പിൽ കവർച്ച. ബദിയടുക്ക റോഡിൽ സഫീർ നടത്തി വരുന്ന പമ്പിൽ കഴിഞ്ഞ ദിവസമാണ് കവർച്ച നടന്നത്. ജനാലയുടെ കമ്പി മുറിച്ചാണ് മോഷ്ടാവ് അകത്തു കടക്കുകയും, മേശവലിപ്പിൽ സൂക്ഷിച്ച 20,000 രൂപ മോഷ്ടിക്കുകയുമായിരുന്നു.
കവർച്ചയ്ക്കു ശേഷം സമീപത്തെ കാർത്തിക്കിന്റെ ബൈക്കുമായി മോഷ്ടാവ് രക്ഷപ്പെട്ടുവെന്നാണ് കരുതുന്നത്. ബൈക്ക് നഷ്ടപ്പെട്ടതായി കാർത്തിക്കും കവർച്ച നടന്നതായി സഫീറും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
Post a Comment