JHL

JHL

മംഗളൂരുവിൽ വിജയക്കൊടി പാറിച്ച് യു.ടി ഖാദർ; 17,745 ഭൂരിപക്ഷം.

മംഗളൂരു(www.truenewsmalayalam.com) : മംഗളൂരു മണ്ഡലത്തിൽ അഞ്ചാം തവണയും കോൺഗ്രസിന്റെ വിജയക്കൊടി പാറിച്ച് മലയാളിവേരുകളുള്ള യു.ടി ഖാദർ ഫരീദ്. 40361 വോട്ടുകളാണ് ഖാദർ നേടിയത്. എതിർ സ്ഥാനാർഥിയായ ബി.ജെ.പിയിലെ സതീഷ് കുമ്പളക്ക് 24433 വോട്ടുകൾ മാത്രമാണ് നേടാനായത്. 17,745 ആണ് ഖാദറിന്റെ ഭൂരിപക്ഷം.

എസ്.ഡി.പി.ഐ ദേശീയ സെക്രട്ടറി റിയാസ് ഫറങ്കിപ്പേട്ട്, എ.എ.പിയുടെ മുഹമ്മദ് അഷ്റഫ് എന്നിവരാണ് മറ്റു സ്ഥാനാർഥികൾ. ഇതിൽ എസ്.ഡി.പി.ഐക്ക് 8996 വോട്ടും ആപ്പിന് 157 വോട്ടും ​കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

മംഗളൂരു മണ്ഡലത്തിൽ നിന്ന് നാല് തവണ തെരഞ്ഞെടുക്കപ്പെട്ട യു.ടി ഖാദർ തീരദേശ കർണാടക മേഖലയിൽ കോൺഗ്രസിന്റെ ശക്തമായ സാന്നിധ്യവും നേതാവുമാണ്.

No comments