JHL

JHL

പുത്തിഗെയിലെ മാലിന്യം; യു.ഡി.എഫ് പ്രതിഷേധിച്ചു.


പുത്തിഗെ(www.truenewsmalayalam.com) : പഞ്ചായത്തിൽ രൂക്ഷമാകുന്ന മാലിന്യപ്രശ്നം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ്. പഞ്ചായത്ത് ഓഫീസിന് മുന്നിൽ സമരം നടത്തി.

 മുസ്‌ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം ജനറൽ സെക്രട്ടറി എ.കെ. ആരിഫ് ഉദ്ഘാടനം ചെയ്തു.

 കാലവർഷത്തിന് മുൻപ് പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ കുന്നുകൂടിയ മാലിന്യം നീക്കംചെയ്യുക, ഹരിതകർമസേനയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.

ചെയർമാൻ ഷാനിദ് കൈയ്യംകൂടൽ അധ്യക്ഷനായി. കൺവീനർ പി. അബ്ദല്ല കണ്ടത്തിൽ, എം.പി. ഖാലിദ്, സുലൈമാൻ, ഇ.കെ. മുഹമ്മദ് കുഞ്ഞി, ഹനീഫ് സിതാംഗോളി, അസിഫലി, ജൂനൈദ്, എ.ആർ. കേശവ എന്നിവർ സംസാരിച്ചു.

No comments