മഞ്ചേശ്വരം ജി.പി.എം ഗവ.കോളേജില്‍ അധ്യാപക ഒഴിവ്.
മഞ്ചേശ്വരം(www.truenewsmalayalam.com) : മഞ്ചേശ്വരം ജി.പി.എം ഗവ.കോളേജില്‍ നടപ്പ് അധ്യയന വര്‍ഷം വിവിധ അധ്യാപകരുടെ താത്ക്കാലിക ഒഴിവ്.
മെയ് 26ന് രാവിലെ 11ന് മലയാളം, 11.30ന് കന്നഡ, ഹിന്ദി വിഷയങ്ങളിലും, 30ന് രാവിലെ 11ന് ട്രാവല്‍ ആന്റ് ടൂറിസം മാനേജ്‌മെന്റ് വിഷയത്തിലും അഭിമുഖം നടത്തും.
ബന്ധപ്പെട്ട വിഷയങ്ങളില്‍ യു.ജി.സി നെറ്റ് ആണ് നിയമനത്തിനുള്ള യോഗ്യത.
യു.ജി.സി നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ നെറ്റ് യോഗ്യത ഇല്ലാത്തവരെയും പരിഗണിക്കും.
കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പാനലില്‍ ഉള്‍പ്പെട്ടിരിക്കുന്നവര്‍, ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും പാനലില്‍ ഉള്‍പ്പെട്ടിട്ടുള്ള രജിസ്റ്റര്‍ നമ്പറും സഹിതം പ്രിന്‍സിപ്പാള്‍ മുമ്പാകെ അഭിമുഖത്തിന് എത്തണം.
ഫോണ്‍ 7306702866.
Post a Comment