ഉപരിപഠനത്തിന് അർഹരായ മുഴുവൻ വിദ്യാർത്ഥികൾക്കും പ്ലസ് വൺ സീറ്റ് ഉറപ്പാക്കണം; എം.എസ്.എഫ്
കാസർകോട്(www.truenewsmalayalam.com) : ജില്ലയിൽ എസ്.എസ്.എൽ.സി പരീക്ഷ വിജയിച്ച് ഉപരിപഠനത്തിന് അർഹത നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും പ്ലസ് വൺ പഠനം ഉറപ്പാക്കാൻ സർക്കാർ ബാധ്യസ്ഥരാണെന്നും കാലങ്ങളായുള്ള മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റ് അപര്യാപ്തത പരിഹരിക്കാൻ സാധിക്കാത്തത് വിദ്യാഭ്യാസ വകുപ്പിന്റെ നിഷ്ക്രിയത്വമാണെന്നും എം.എസ്.എഫ് കാസർകോട് ജില്ലാ നേതൃയോഗം കുറ്റപ്പെടുത്തി.
ഏഴ് ജില്ലകളിൽ 30% മാർജിനൽ സീറ്റ് വർദ്ധിപ്പിച്ചെന്ന പ്രഖ്യപനം പുകമറ മാത്രമാണെന്നും, ഒരു ക്ലാസ്സിൽ പരമാവധി വിദ്യാർത്ഥികളെ കുത്തിനിറക്കുന്ന പ്രവണത പഠനാന്തരീക്ഷത്തിന്റെ താളം തെറ്റിക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ഹാരിസ് ചൂരി യോഗം ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അനസ് എതിർത്തോട് അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ഇർഷാദ് ഇർഷാദ് മൊഗ്രാൽസ്വാഗതം പറഞ്ഞു അസ്ഹറുദ്ധീൻ മണിയനോടി, സഹദ് അംഗഡിമൊഗർ, സൈഫുദ്ധീൻ തങ്ങൾ, താഹാ ചേരൂർ, സലാം ബെളിഞ്ചം പ്രസംഗിച്ചു.
Post a Comment