കുണ്ടങ്കരടുക്ക പട്ടികവർഗ കോളനിയിൽ കുടിവെള്ള വിതരണം മുടങ്ങി; നിവാസികൾ ദുരിതത്തിൽ.
കുമ്പള(www.truenewsmalayalam.com) : കുണ്ടങ്കരടുക്ക പട്ടികവർഗ കോളനിയിൽ കുടിവെള്ള വിതരണം മുടങ്ങി. കോളനിയിലേക്കുള്ള പൈപ്പ് പൊട്ടിയതാണ് കാരണം. വെള്ളമില്ലാതെ ദുരിതമനുഭവിക്കുകയാണ് ഇവിടത്തെ 24 കുടുംബങ്ങൾ.
പൈപ്പ് പൊട്ടിയ വിവരം അധികൃതരെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നാണ് ആക്ഷേപം. നിലവിൽ സ്വകാര്യ ഏജൻസിയിൽനിന്ന് 600 രൂപ വീതം നൽകിയാണ് ഓരോ കുടുംബങ്ങളും വെള്ളം വാങ്ങുന്നത്.
കോളനിയിൽ സ്ഥാപിച്ച കുഴൽക്കിണറിൽനിന്ന് ജലസംഭരണിയിലേക്ക് വെള്ളം ശേഖരിച്ച് ഓരോ വീടുകളിലേക്കും വെള്ളമെത്തിക്കുകയായിരുന്നു ചെയ്തിരുന്നത്.
Post a Comment