JHL

JHL

സി പി എം മഴക്കാല പൂർവ്വ ശുചീകരണം ; കുമ്പള ടൗണടക്കം മാലിന്യമുക്തമായി

കുമ്പള :  സിപിഐഎം സംസ്ഥാന കമ്മിറ്റിയുടെ  തീരുമാനപ്രകാരം സി പി ഐ എം കുമ്പള ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി ഏരിയ തല ശുചീകരണ പ്രവർത്തനം പുത്തിഗെ പുഴ ശുചീകരിച്ചുകൊണ്ട് നടത്തി. വിവിധ ലോക്കൽ കമ്മിറ്റികൾ ശുചീകരണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തി. കുമ്പളയിലെ സഹകരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലും CPIM കുമ്പള ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലും ഇന്ന് കുമ്പള ടൗണും ഗവ. ഹായർസക്കന്ററി സ്കൂൾ കുമ്പളയും, ഐഎച്ച്ആർഡി കോളെജും ശുചീകരിച്ചു. കുമ്പള സഹകരണ ആശുപത്രിയുടെ നേതൃത്വത്തിൽ കുമ്പള സ്കൂളും, കുമ്പള ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐഎച്ച്ആർഡി കോളേജും കുമ്പളയുടെ റോഡ് പരിസരവും ശുചീകരിച്ചു. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.വി.രമേശൻ നിർവഹിച്ചു. ഏരിയ സെക്രട്ടറി സി.എ.സുബൈർ അധ്യക്ഷത വഹിച്ചു. കുമ്പള സഹകരണ ആശുപത്രി മാനേജർ ഗോവിന്ദ് രാജ് സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗം പി.രഘുദേവൻ മാസ്റ്റർ സംസാരിച്ചു. കുമ്പള സഹകരണ ആശുപത്രി, മഞ്ചേശ്വരം ബ്ലോക്ക്‌ വനിതാ സഹകരണ സംഘം, കുമ്പള ജനറൽ വർക്കേഴ്സ് സഹകരണ സംഘം, തുളുനാട് ഫാർമേഴ്‌സ് സഹകരണ സംഘം, കുമ്പള അഗ്രിക്കൾചരിസ്റ്റ് സഹകരണ സംഘം എന്നിവിടങ്ങളിലെ ജീവനക്കാരും വിവിധ വർഗ്ഗബഹുജന സംഘടനകളും ശുചീകരണത്തിൽ പങ്കാളികളായി.
           


കാട്ടുകുക്കെ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാട്ടുകുക്കെയിൽ ശുചീകരണം നടത്തി. ഏരിയ കമ്മിറ്റി അംഗം പികെ മഞ്ജുനാഥ് ഉദ്ഘാടനം ചെയ്തു. ശശിധര അധ്യക്ഷത വഹിച്ചു. അജിത് സ്വാഗതം പറഞ്ഞു.
            ബദിയടുക്ക ലോക്കൽ കമ്മിറ്റി ബദിയടുക്ക ഗവ.സ്കൂൾ ശുചീകരിച്ചു. ഏരിയ കമ്മിറ്റി അംഗം ജഗന്നാഥ ഷെട്ടി ഉദ്ഘാടനം ചെയ്തു. ശാരദ അധ്യക്ഷത വഹിച്ചു. രഞ്ജിത്ത് സ്വാഗതം പറഞ്ഞു.
            ഏന്മകജെ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പെർള ടൗണിൽ ശുചീകരണം ഏരിയ കമ്മിറ്റി അംഗം വിനോദ് വി ഉദ്ഘാടനം ചെയ്തു.
            നീർച്ചാൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കന്യപ്പാടി അംഗൻവാടിയും റോഡിന്റെ പരിസരവും ശുചീകരിച്ചു. ബദിയടുക്ക പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രവികുമാർ റൈ ഉദ്ഘാടനം ചെയ്തു.
            പുത്തിഗെ ലോക്കൽ കമ്മിറ്റി കട്ടത്തടുക്കയിൽ ശുചീകരണം നടത്തി. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡി സുബ്ബണ്ണ ആൾവ ഉദ്ഘാടനം ചെയ്തു. ബാഡൂർ ലോക്കൽ കമ്മിറ്റി ഖത്തീബ് നഗറിലും ബമ്പ്രാണ ലോക്കൽ കമ്മിറ്റി കളത്തൂരിൽ ശുചീകരണം നടത്തി.

No comments