JHL

JHL

ഓട്ടോയിൽ കടത്തുകയായിരുന്ന 58 ഗ്രാം എം.ഡി.എം.എ യുമായി കുഞ്ചത്തൂർ സ്വദേശി പിടിയിൽ.

 

മഞ്ചേശ്വരം(www.truenewsmalayalam.com) : ഓട്ടോയിൽ കടത്തുകയായിരുന്ന 58 ഗ്രാം എം.ഡി.എം.എ യുമായി കുഞ്ചത്തൂര്‍ കെ.ജെ.എം. റോഡിലെ അഹമദ് സുഹൈല്‍ (37) പിടിയിൽ.

മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ. സന്തോഷ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം എസ്.ഐ. എന്‍. അന്‍സാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വാഹനപരിശോധനക്കിടെ മയക്കുമരുന്നുമായി സുഹൈലിനെ പിടികൂടിയത്. ഇന്നലെ രാത്രിയോടെ കുഞ്ചത്തൂരിൽ വച്ചാണ് സംഭവം.

 എസ്.ഐ നിഖില്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ രാജേഷ് കുമാര്‍, ഡ്രൈവര്‍ സി.പി.ഒ മുഹമ്മദ് ആരിഫ് എന്നിവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.


No comments