JHL

JHL

എൻഡോസൾഫാൻ: മുഖ്യമന്ത്രിക്ക് ദുരിതബാധിതരുടെ സങ്കടഹരജികൾ

കാ​സ​ർ​കോ​ട്(www.truenewsmalayalam.com) : എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത ബാ​ധി​ത​രു​ടെ ലി​സ്റ്റി​ൽ നി​ന്ന്  അകാരണ​മാ​യി ഒ​ഴി​വാ​ക്കി​യ ത​ങ്ങ​ളെ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് 1031 പേ​ർ മു​ഖ്യ​മ​ന്ത്രി​ക്ക് സ​ങ്ക​ട ഹ​ര​ജി അ​യ​ച്ചു.

 സാ​മൂ​ഹി​ക​നീ​തി വ​കു​പ്പ് മ​ന്ത്രി, എ​ൻ​ഡോ​സ​ൾ​ഫാ​ൻ പു​ന​ര​ധി​വാ​സ സെ​ൽ ചെ​യ​ർ​മാ​ൻ, ജി​ല്ല ക​ല​ക്ട​ർ എ​ന്നി​വ​ർ​ക്കും സ​ങ്ക​ട​ഹ​ര​ജി​ക​ൾ അ​യ​ച്ചു.

 2017 ലെ ​ക്യാ​മ്പി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ 1905 ദു​രി​ത​ബാ​ധി​ത​രി​ൽ നി​ന്ന് വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി 287, 76, 511 (874) എ​ന്നി​ങ്ങ​ളെ ദു​രി​ത ബാ​ധി​ത​രെ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നി​ട്ടും 1031 പേ​രെ പു​റ​ത്താ​യി. അ​ർ​ഹ​ത​പ്പെ​ട്ട 1031 പേ​രെ​യും തി​രി​ച്ചെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പ്ര​ക്ഷോ​ഭ​ങ്ങ​ളു​ടെ തു​ട​ക്ക​മെ​ന്ന നി​ല​യി​ലാ​ണ് ക​ത്തു​ക​ൾ അ​യ​ച്ച​ത്.

 എം.​കെ. അ​ജി​ത, പി. ​ഷൈ​നി, അ​ജി​ത കൊ​ട​ക്കാ​ട്, ഗീ​ത ചെ​മ്മ​നാ​ട്, രാ​ധാ​കൃ​ഷ്ണ​ൻ അ​ഞ്ചാം വ​യ​ൽ, ത​മ്പാ​ൻ പു​തു​ക്കൈ, അ​വ്വ​മ്മ മീ​ഞ്ച, വി​ജ​യ​ശ്രീ കു​റ്റി​ക്കോ​ൽ, ക​ന​ക​രാ​ജ്, സ​ര​സ്വ​തി അ​ജാ​നൂ​ർ, സി.​എ​ച്ച്. ബാ​ല​കൃ​ഷ്ണ​ൻ, ത​സ്‌​രി​യ ചെ​ങ്ക​ള, ര​ജ​നി ബാ​യാ​ർ, ശ്യാ​മ​ള ചെ​മ്മ​നാ​ട്, ശാ​ര​ദ മ​ധൂ​ർ, ഫൈ​റൂ​സ പ​ള്ളി​ക്ക​ര എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

No comments