ഫോണിൽ വിഡിയോ പകർത്തിയെന്നാരോപിച്ച് കുമ്പള സ്വദേശിക്ക് പോലീസ് മർദ്ദനം.
കുമ്പള(www.truenewsmalayalam.com) : ജനറൽ ആശുപത്രിയിൽ ഭാര്യയുടെ ചികിത്സയ്ക്കായി വന്നയാളെ പൊലീസ് മർദിച്ചെന്നു പരാതി. കുമ്പള സ്വദേശി ഇർഷാദ് പേരാൽ, പൊലീസ് അകാരണമായി മർദിച്ചെന്നു ചൂണ്ടിക്കാട്ടി ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകി. പനി ബാധിച്ചു കഴിയുന്ന ഭാര്യയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരുന്നു.
ഭക്ഷണത്തിനായി പുറത്തിറങ്ങിയ ഇർഷാദിനെ പൊലീസുകാരുടെ ദൃശ്യങ്ങൾ ചിത്രീകരിച്ചു എന്നാരോപിച്ച് ഫോൺ പിടിച്ചുവാങ്ങിയെന്നും മർദിച്ചെന്നുമാണു പരാതി. ഫോൺ പരിശോധിച്ച് വിഡിയോ പകർത്തിയിട്ടില്ലെന്നു ബോധ്യമായ ഉദ്യോഗസ്ഥൻ ഫോൺ തിരിച്ചുനൽകിയെന്നു പരാതിക്കാരൻ പറഞ്ഞു.പരാതിക്കാരൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്
Post a Comment