എഫ്എച്ച്സി ആരിക്കാടി സി.സി ബാലചന്ദ്രനെ ആദരിച്ചു.
കുമ്പള(www.truenewsmalayalam.com) : ആരിക്കാടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മുൻ ജെഎച്ച്ഐ യായി സേവനമനുഷ്ഠിച്ച ബാലചന്ദ്രൻ സിസി കുമ്പള സിഎച്ച്സിയിൽ നിന്ന് വിരമിക്കുകയാണ്. കുമ്പള ഗ്രാമ പഞ്ചായത്തിലെ പൊതുജനാരോഗ്യത്തിന്റെ നെടുംതൂണായി കഴിഞ്ഞ 15 വർഷകാലം സേവനം ചെയ്താണ് ബാലാജി എന്നറിയപ്പെടുന്ന ബാലചന്ദ്രൻ വിരമിക്കുന്നത്.
ആരിക്കാടി കുടുംബാരോഗ്യ കേന്ദ്രം സ്റ്റാഫ് കൗൺസിൽ ബാലചന്ദ്രന് സ്നേഹോഷ്മളമായ യാത്രയയപ്പും ആദരവും നല്കി. ആരിക്കാടി ആശുപത്രിയിൽ നടന്ന ചടങ്ങിൽ മെഡിക്കൽ ഓഫീസർ ഡോ. സ്മിത പ്രഭാകരൻ പൊന്നാടയണിയിച്ചു, മൊമെന്റാ നല്കി. സ്റ്റാഫംഗങ്ങൾ ചേർന്ന് സ്നേഹോപഹാരം സമർപ്പിച്ചു. നൂർജഹാൻ, ശാലിനി, റഹ്മത്ത്,ആദേശ്, ആദിത്യൻ,ആദർശ്, അഖിൽ തുടങ്ങീ മുഴുവൻ സ്റ്റാഫ് അംഗങ്ങളും ആശംസകൾ നേർന്നു. സ്വാഗതം ക്ലർക്ക് ശിഹാബും നന്ദി ആദേശും പറഞ്ഞു. സ്നേഹാദരങ്ങൾക്ക് ബാലചന്ദ്രൻ സി.സി കൃതജ്ഞത രേഖപ്പെടുത്തി.
Post a Comment