JHL

JHL

കാസർഗോഡ് ജനറൽ ആശുപത്രയിൽ ലിഫ്റ്റിന് പിന്നാലെ പണി മുടക്കി സി.ടി സ്കാനും.

കാസർഗോഡ്(www.truenewsmalayalam.com) : കാസർഗോഡ് ജനറൽ ആശുപത്രയിൽ ലിഫ്റ്റിന് പിന്നാലെ പണി മുടക്കി സി.ടി സ്കാനും.

 നിർധന രോഗികൾ കൂടുതലായും ആശ്രയിക്കുന്ന ജനറൽ ആശുപത്രിയിലെ സിടി സ്‌കാൻ പ്രവർത്തന രഹിതമായിട്ട് രണ്ടാഴ്ചയോളമായി, ഇതോടെ  വൻ തുക കൊടുത്തു പുറത്തു നിന്ന് സ്‌കാൻ ചെയ്യേണ്ട അവസ്ഥയാണു രോഗികൾക്ക്.

നാലു തവണയോളം പരിശോധന നടത്തിയ ശേഷമാണ് സിടി സ്കാനിന്റെ കൃത്യമായ തകരാർ കണ്ടെത്താൻ കഴിഞ്ഞത്. ട്യൂബ് മാറ്റി സ്ഥാപിക്കാൻ വലിയ തുക ചെലവാകുമെന്നാണു കണക്കാക്കുന്നത്. സംസ്ഥാന തലത്തിൽ കരാർ ഏറ്റെടുത്തവരാണ് ഇതിന്റെ അറ്റകുറ്റപ്പണികളും ചെയ്യേണ്ടത്. 

പുറത്തുനിന്ന് സ്‌കാൻ ചെയ്യുന്നതിനു മുടക്കുന്ന തുകയുടെ പകുതി മാത്രമാണു ജനറൽ ആശുപത്രിയിൽ ഈടാക്കുന്നത്. സ്‌കാനിങ് യന്ത്രം പണിമുടക്കി രണ്ടാഴ്ച പിന്നിട്ടിട്ടും അതിന്റെ കേടുപാടുകൾ പരിഹരിക്കാൻ അധികൃതർ തയാറായിട്ടില്ല. തകരാർ പരിഹരിക്കാൻ ആഴ്ചകളോളം സമയമെടുക്കുമെന്നാണു സൂചന.


No comments