JHL

JHL

ഇന്ത്യയുടെ മതേതര ആത്മാവ് നിലനിർത്താൻ കോൺഗ്രസിനെ വിജയിപ്പിക്കുക; എ.കെ.എം അഷ്‌റഫ് എം.എൽ.എ

മൂഡുബിദ്ര(www.truenewsmalayalam.com) : കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര  മോദി മുതൽ പ്രാദേശിക നേതാക്കന്മാർ വരെ പുറത്തിറക്കുന്ന വർഗീയ കാർഡിനെ മതേതര കർണാടക വലിച്ചറിയുമെന്നും കോൺഗ്രസ് ശക്തമായി തിരിച്ചുവരുമെന്നും എകെഎം അഷ്‌റഫ് എംഎൽഎ പറഞ്ഞു.

രാഷ്ട്ര കവി ഗോവിന്ദപൈ സർക്കിളിൽ നടന്ന മംഗളുരു സൗത്തിലെ കോൺഗ്രസ് സ്ഥാനാർഥിയുടെ പരസ്യ പ്രചരണത്തിന്റെ കൊട്ടിക്കലാശത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ മതേതരത്വ പാരമ്പര്യം തിരിച്ചുപിടിക്കാനും നിലനിർത്താനായി മതേതര ഇന്ത്യയുടെ നായകൻ രാഹുൽ ഗാന്ധി 4000 കിലോമീറ്ററോളം കാൽ നടയായി നടത്തിയ ഭാരത്‌ ജോഡോ യാത്രയുടെ പ്രതിഫലനം കർണാടകയിൽ തെളിയുമെന്നും വർഗീയതയ്‌ക്കെതിരെ നേരിട്ടുള്ള ഈ പോരാട്ടത്തിൽ ദക്ഷിണ കാനറ ജില്ലയിൽ 2013 കോൺഗ്രസ് നേടിയ എട്ടിൽ ഏഴ് സീറ്റിന് പകരം ഇപ്പ്രാവശ്യം എട്ടിലെട്ടും നേടി ദക്ഷിണ സമ്പൂർണ്ണ ബിജെപി മുക്ത ജില്ലയാകുമെന്നും എകെഎം അഷ്‌റഫ് എംഎൽഎ പറഞ്ഞു.

നൂറുക്കണക്കിന് പ്രവർത്തകർ അണി നിരന്ന കൊട്ടിക്കലാശത്തിൽ കോൺഗ്രസ് പ്രവർത്തകർ പതിവിലും ആഹ്ലാദത്തോടെയാണ് മംഗലാപുരത്തിന്റെ ഹൃദയഭാഗത്ത് ത്രിവർണ്ണ പതാകളുമായി ചുവടുവെച്ചത്.

എഐസിസി സെക്രെട്ടറി ഐവൻ ഡിസൂസ,കെപിസിസി സെക്രെട്ടറി ശശിധർ ഹെഗ്‌ഡെ തുടങ്ങിയവർ കോൺഗ്രസ് പ്രവർത്തകർക്ക് ആവേശം നൽകാൻ രാഷ്ട്ര കവി ഗോവിന്ദപൈ സർക്കിളിൽ എത്തിയിരുന്നു.

അസീസ് കളത്തൂർ,സെഡ് എ കയ്യാർ,പ്രതീപ് ചന്ദ്ര ആൾവ,ലത്തീഫ് ഖന്ദഖ്,ഉമർ ബോർക്കള,മൻസൂർ പൊസോട്ട്,ആരിഫ് മച്ചമ്പാടി,ഖലീൽ ബജ തുടങ്ങിയവർ എംഎൽയോടൊപ്പം പരസ്യ പ്രചാരണത്തിന്റെ അവസാന ദിനമായ ഇന്ന് നടന്ന വിവിധ പ്രചാരണയോഗങ്ങളിൽ പ്രസംഗിച്ചു.

No comments