എസ്.ബി.എസ് കലർപ്പ്; സംഘടനാ ക്യാമ്പ് നാളെ.
കളത്തൂർ (www.truenewsmalayalam.com): മദീന മഖ്ദൂം അൽ മദ്രസത്തുൽ ബദരിയ സുന്നി ബാല സംഘം പഠന ക്യാമ്പ് മേയ് 31 ബുധൻ (നാളെ) രാവിലെ 11 മണി മുതൽ നടക്കും.
അംഗത്വ ക്യാമ്പയിൻ കുസുമം ക്യാമ്പ്, സംഘാടനം, കലാലയം, പരിസ്ഥിതി, കിണ്ടർ ജോയി, ബിക് നിക്ക്, ആശ്വാസം, നിധി സമാഹരണം, സാഹിത്യോത്സവ്, തുടങ്ങി വിവിധ സെഷനുകളിൽ പഠനവും ചർച്ചയും വിശകലനവും അവതരണവും നടക്കും.
ക്യാമ്പ് മുദരിസ് സുലൈമാൻ സഖാഫി ദേശംകുളം ഉദ്ഘാടനം ചെയ്യും.
കെ.എം കളത്തൂർ അധ്യക്ഷത വഹിക്കും സിറാജുദ്ദീൻ അഹ്സനി ചർച്ചകൾക്ക് നേതൃത്വം നൽകും
അടുത്ത ഒരു വർഷത്തെ സുന്നി ബാലസംഘം സംഘടനാ കലണ്ടർ മദ്രസ പ്രവർത്തന പദ്ധതി കലണ്ടർ വിവിധ സമിതി പദ്ധതി കലണ്ടർ ക്യാമ്പിൽ ആസൂത്രണം ചെയ്യും, പ്രത്യേകം തെരഞ്ഞെടുത്ത മദ്രസ കമ്മിറ്റി എസ് ബി എസ് ഭാരവാഹികളും എക്സിക്യൂട്ടീവ് അംഗങ്ങളും അടക്കം 21 പ്രതിനിധികൾ ക്യാമ്പിൽ സംബന്ധിക്കും.
രാവിലെ 11 മണിക്ക് ആരംഭിക്കുന്ന ക്യാമ്പ് രാത്രി 11 മണിക്ക് സമാപിക്കും
ഇത് സംബന്ധമായി ചേർന്ന യോഗത്തിൽ മുഹമ്മദ് ത്വഹിർ ബി, ഹസ്സൻ അനസ്, മുഹമ്മദ് സാബിത്ത്, മുഹമ്മദ് താഹിർ എ, ഹസൻ ഷാമിൽ, മുഹമ്മദ് ഉമൈർ, മുഹമ്മദ് സലീത്ത്, സംബന്ധിച്ചു.
Post a Comment