JHL

JHL

മത്സ്യതൊഴിലാളികളുടെ മക്കൾക്ക് മേശയും കസേരയും വിതരണം ചെയ്തു.


കുമ്പള(www.truenewsmalayalam.com) : കുമ്പള ഗ്രാമ പഞ്ചായത്ത് 2022-23 സാമ്പത്തിക വാർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുമ്പള തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് വീട്ടിലെ പഠന സൗകര്യത്തിനായി നൽകുന്ന മേശയും, കസേരയും വിതരണം ചെയ്തു.

കുമ്പള ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെർപേഴ്സൺ സബൂറ വിതരണോത്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അൻവർ ആരിക്കാടി, കൗലത്ത് ബീബി, രക്ഷിതാക്കൾ എന്നിവർ സംബന്ധിച്ചു.


No comments