JHL

JHL

ഉപ്പളയിൽ കടയുടെ പൂട്ട് തകർത്ത് കവർച്ച; പണവും മൊബൈല്‍ ഫോണും കവര്‍ന്നു.

 

ഉപ്പള(www.truenewsmalayalam.com) : ഉപ്പളയിൽ കടയുടെ പൂട്ട് തകർത്ത് പണവും മൊബൈല്‍ ഫോണും കവര്‍ന്നു.

കുക്കാർ സ്വദേശി കെ.പി മുഹമ്മദിന്റെ ഉടമസ്ഥതയില്‍ നയാബസാറില്‍ പ്രവര്‍ത്തിക്കുന്ന എക്‌സ്പ്രസ് സ്റ്റോര്‍ സ്റ്റേഷനറി കടയിലാണ് കവര്‍ച്ച നടന്നത്. ഇന്ന് രാവിലെ മുഹമ്മദ് കട തുറക്കാനെത്തിയപ്പോഴാണ് ഷെട്ടറിന്റെ രണ്ട് പൂട്ടുകള്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.

മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന 6000 രൂപയും 12,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണുമാണ് കവര്‍ന്നത്.


No comments