JHL

JHL

കൊലക്കേസ് പ്രതിയായ ഉപ്പള സ്വദേശിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു.

കുമ്പള(www.truenewsmalayalam.com) : കൊലക്കേസ് പ്രതിയായ ഉപ്പള സ്വദേശിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു.

  ഉപ്പള പെരിങ്ങടി പള്ളി ഹൗസിൽ അബ്ദുൽ റുമൈദിനെയാണ് (24) പോലീസ് കാപ്പ ചുമത്തി അറസ്റ്റു ചെയ്തത്.

5 വർഷം മുൻപ് ഉപ്പള സോങ്കാൽ സ്വദേശിയായ പെയിന്റിങ് തൊഴിലാളി അൽത്താഫിനെ കാറിൽ തട്ടിക്കൊണ്ടു കർണാടകയിൽ തടവിൽ പാർപ്പിക്കുകയും, ശേഷം ദേർലക്കട്ട ആശുപത്രിയുടെ സമീപത്തുവച്ചു കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതിയാണ് റുമൈദ് എന്നു പൊലീസ് പറഞ്ഞു.

കൂടാതെ  ബദിയടുക്ക പൊലീസ് സ്റ്റേഷനിൽ ഒരു വധശ്രമക്കേസിലും മദ്യക്കടത്തുമായി ബന്ധപ്പെട്ട് എക്സൈസ് അറസ്റ്റ് ചെയ്ത കേസിലും ഇയാൾ  പ്രതിയാണെന്നും പൊലീസ്  വ്യക്തമാക്കി.


No comments