JHL

JHL

പഞ്ഞി മിട്ടായി കളർ മാറ്റി വീണ്ടും വിൽപ്പനയിൽ.

കുമ്പള(www.truenewsmalayalam.com) : ഭക്ഷ്യവകുപ്പ് വിലക്കിയ പഞ്ഞി മിട്ടായി കളർ മാറ്റി വെള്ള നിറത്തിൽ വീണ്ടും വിൽപ്പനയ്ക്കെത്തി.

 പഞ്ഞി മിട്ടായിയെ "ബോംബെ മിട്ടായി'' എന്ന പേരിലാണ് അറിയപ്പെടുന്നത്. അന്യസംസ്ഥാന തൊഴിലാളികളാണ് ഈ പഞ്ഞി മിട്ടായിയുടെ ഉൽപാദകർ.

 വസ്ത്രങ്ങൾക്ക് നിറം നൽകാൻ ഉപയോഗിക്കുന്ന രാസവസ്തു ഉപയോഗിച്ചാണ് വിവിധ കളറുകളിലായി മിട്ടായി നിർമ്മിക്കുന്നത്. ഇത് 2023 ഫെബ്രുവരിയിൽ  കൊല്ലം ജില്ലയിലെ  കരുനാഗപ്പള്ളിയിൽ വച്ച് ഭക്ഷ്യവകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തുകയായിരുന്നു. ഇതേ തുടർന്ന് നിർമ്മാണ കേന്ദ്രങ്ങൾ അടച്ചു പൂട്ടുകയും ചെയ്തിരുന്നു. 25 ഓളം വരുന്ന അന്യസംസ്ഥാന തൊഴിലാളികൾ ചേർന്നാണ് ആരോഗ്യത്തിന് ഹാനികരമാകുന്ന രാസവസ്തു ഉപയോഗിച്ച് മിട്ടായി നിർമ്മിച്ചിരുന്നത്.

 ഇത്തരത്തിൽ ജില്ലകൾതോറും മിട്ടായി നിർമ്മാണം നടക്കുന്നതായാണ് വിവരം. പരാതിയെ തുടർന്ന് കളർ മാറ്റിയാണ് ഇപ്പോൾ മിട്ടായി വിൽപ്പന. കുമ്പളയിലും, പരിസരപ്രദേശങ്ങളിലും ഈ പഞ്ഞി മിട്ടായി കളർ മാറ്റി വിൽപ്പന നടത്തുന്നുണ്ട്. എവിടെനിന്നാണ് കൊണ്ടുവരുന്നതെന്ന് തൊഴിലാളികൾ വെളിപ്പെടുത്തുന്നുമില്ല. കുട്ടികളെ ലക്ഷ്യം വെച്ചാണ് വിൽപ്പന.ജൂൺ ഒന്നിന് സ്കൂളുകൾ തുറക്കുന്നതിനാൽ ആരോഗ്യവകുപ്പും ഭക്ഷ്യയോഗും പോലീസും മിട്ടായി നിർമ്മാണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നാണ് രക്ഷിതാക്കൾ ആവശ്യപെടുന്നത്.


No comments