JHL

JHL

കേരള എൻ.ജി.ഒ യൂണിയൻ മഴക്കാലപൂർവ്വ ശുചീകരണം നടത്തി.

മൊഗ്രാൽ(www.truenewsmalayalam.com) : മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി  കേരള എൻ.ജി.ഒ യൂണിയൻ മഞ്ചേശ്വരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൊഗ്രാൽ ഗവണ്മെന്റ് യുനാനി ആശുപത്രി പരിസരം ശുചീകരിച്ചു.

കുമ്പള   ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്  നാസർ മൊഗ്രാൽ ഉദ്ഘാടനം ചെയ്തു.

കേരള എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി അംഗം എംഎസ് ജോസ് അധ്യക്ഷത വഹിച്ചു.

 മെഡിക്കൽ ഓഫീസർ ഡോ  ഷെകീറലി കെ.എ പ്രസംഗിച്ചു.

 ഷെരീഫ് പി സ്വാഗതവും ഹക്കീം കമ്പാർ നന്ദിയും പറഞ്ഞു

No comments