കേരള ജേർണലിസ്റ്റ്സ് യൂണിയൻ സ്ഥാപകദിനം ആചരിച്ചു.
കുമ്പള(www.truenewsmalayalam.com) : കേരള ജേർണലിസ്റ്റ്സ് യൂണിയൻ കുമ്പള യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടനയുടെ സ്ഥാപകദിനം ആചരിച്ചു.
കുമ്പള പ്രസ് ഫോറത്തിൽ ചേർന്ന യോഗത്തിൽ പ്രസ് ഫോറം ജന. സെക്രട്ടറി അബ്ദുല്ല കുമ്പള സ്വാഗതം പറഞ്ഞു. പ്രസിഡന്റ് സുരേന്ദ്രൻ ചീമേനി അധ്യക്ഷത വഹിച്ചു. കെ.ജെ.യു ജില്ല പ്രസിഡന്റ് അബ്ദുൽ ലത്തീഫ് ഉളുവാർ പതാക ഉയർത്തി.
പ്രശസ്ത വിദ്യാഭ്യാസപ്രവർത്തകനും കുമ്പള മഹാത്മ കോളേജ് പ്രിൻസിപ്പാളുമായ കെ.എം.എ സത്താർ ഉദ്ഘാടനം ചെയ്തു.
സെക്രട്ടറിമാരായ ഐ.എം. റഫീഖ്, ധൻരാജ്, റഫീഖ് ഉപ്പള, സുബൈർ തുടങ്ങിയവർ സംബന്ധിച്ചു. പ്രസ് ഫോറം ട്രഷറർ അബ്ദുൽ ലത്തീഫ് കുമ്പള നന്ദി പറഞ്ഞു.
Post a Comment