JHL

JHL

വീണ്ടും സൂപ്പർ കപ്പ് കിരീടത്തിൽ മുത്തമിടാൻ ഗല്ലി ഇന്ത്യൻസ്.

മൊഗ്രാൽ(www.truenewsmalayalam.com) : കേരളത്തിലെ തന്നെ ഏറ്റവും വലിയ പ്രാദേശിക ഫുട്ബോൾ ലീഗ് എന്ന ചരിത്രം കുറിക്കപ്പെട്ട മൊഗ്രാൽ  സൂപ്പർ കപ്പ് സീസൺ-3  മെയ് 3 ന് ആരംഭിക്കുമ്പോൾ ആദ്യ സീസണിലെ ചാമ്പ്യൻ പട്ടവും രണ്ടാം സീസണിലെ റണ്ണറസ് പട്ടവും കരസ്ഥമാക്കിയ മൊഗ്രാൽ സൂപ്പർ കപ്പിന്റെ പോക്കിരി രാജാക്കന്മാർ എന്നറിയപ്പെടുന്ന ഗല്ലി ഇന്ത്യൻസ് വീണ്ടും സൂപ്പർ കപ്പ് കിരീടത്തിൽ മുത്തമിടാൻ ഒരുങ്ങി കഴിഞ്ഞു. 

103 വർഷത്തെ ഫുട്ബോൾ പാരമ്പര്യമുള്ള മൊഗ്രാൽ സ്പോർട്സ് ക്ലബ്ബിന്റെ കപ്പിത്താനായ നിയാസ് ഗല്ലിയുടെ  നായകത്വത്തിൽ തന്നെയാണ് ഗല്ലി ഇന്ത്യൻസ് ഇറങ്ങുന്നത്.

 കൂട്ടിന് നിർണായക തീരുമാനമെടുക്കാൻ കരുത്തുള്ള കോച്ച് ജംഷീദ്, മാനേജർ ഹസ്സൻ ഓൾഡ് പോർട്ട് അടങ്ങുന്ന ഒരു നീണ്ട നിര തന്നെയുണ്ട്.

No comments