JHL

JHL

ഒറ്റ മഴ; വൈദ്യുതി തടസ്സം, ദുരിതമേറെ...

മൊഗ്രാൽ(www.truenewsmalayalam.com) : ജില്ലയിൽ ആദ്യമായി പെയ്ത ശക്തമായ വേനൽ മഴയിൽ ദുരിതമേറെ,ഒപ്പം നാശനഷ്ടങ്ങളും.

 ദേശീയപാതയിലെ അസാസ്‌ത്രീയമായ നിർമ്മാണ രീതിയെ തുടർന്ന് ചേരങ്കൈ ദേശീയപാതയിൽ രാത്രി വലിയ വെള്ളക്കെട്ട് അനുഭവപ്പെടുകയും, ഗതാഗത തടസ്സവും നേരിട്ടു. വിവിധ സ്ഥലങ്ങളിൽ ദേശീയപാത റോഡുകൾ വെള്ളത്തിനടി യിലായി. ഉയരം കൂട്ടി റോഡ് നിർമ്മിക്കുകയും, ഓവുചാലുകളുടെ നിർമ്മാണം പകുതിവഴിയിലായ തുമാണ്  വെള്ളക്കെട്ടിന് കാരണമായത്. ഈ വിഷയം നേരത്തെ നാട്ടുകാർ അതികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയതുമാണ്.

 ഒറ്റ മഴ കൊണ്ട് തന്നെ ജില്ലയുടെ പല ഭാഗങ്ങളിലും വൈദ്യുതി തടസ്സം നേരിട്ടു. ഇതുവരെ പുനസ്ഥാപിക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. പലയിടങ്ങളിലും തെങ്ങുകൾ കടപുഴകി വീണു. വീടുകൾക്ക് മുകളിലും,വൈദ്യുതി പോസ്റ്റ്‌ കമ്പികൾക്ക് മുകളിലും തെങ്ങുകൾ കടപുഴകിയത് ഏറെ ദുരിതത്തിന് വഴിവെച്ചു. ആളപായമുണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

 മൊഗ്രാൽ മീലാദ് നഗറിൽ തെങ്ങ് കടപുഴകി വീണ് വൈദ്യുതി പോസ്റ്റുകൾ തകരുകയും, കമ്പി പൊട്ടുകയും വീടിന്റെ മതിൽ തകരുകയും ചെയ്തു. ഇവിടെയും വൈദ്യുതി പുനസ്ഥാപിക്കാൻ ആയിട്ടില്ല. നിറയെ വാഹനങ്ങളും, കാൽനടയാത്രക്കാരും, കുട്ടികളും യാത്ര ചെയ്തിരുന്ന മീലാദ് നഗർ റോഡിൽ വലിയ ദുരന്തമാണ് ഒഴിവായത്.


No comments