JHL

JHL

3 അല്ല 32000: തനിമ കലാസാഹിത്യ വേദി പ്രതിരോധ സംയാഹ്നം സംഘടിപ്പിച്ചു.


കാസർകോട്: ഫാഷിസത്തെ പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല ആയുധം പേനയാണെന്നും അവർ കൂരിരുട്ടിലാണെന്നും എഴുത്തുകാർക്ക് സർഗാത്മകത കൊണ്ട് പ്രതിരോധം തീർക്കാൻ കഴിയുമെന്നും കാസർകോട് ജില്ല തനിമ കലാസാഹിത്യവേദി  സംഘടിപ്പിച്ച  മൂന്ന് 32000 അല്ല എന്ന പേരിൽ സംഘടിപ്പിച്ച പ്രതിരോധ സംഗമത്തിൽ കവികളും കലാകാരൻമാരും വ്യക്തമാക്കി.

ഡോ.ശശി തരൂർ  ട്വീറ്റ് ചെയ്തതിലൂടെ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ മൊഗ്രാൽ സ്വദേശി ഡോ. റുഖ്യയുടെ 3 is not 32000 എന്ന ഇംഗ്ലീഷ് കവിത കവയിത്രി സദസ്സിൽ വായിച്ചു. ജില്ലയിലെ പ്രമുഖ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

തനിമ ഉപാദ്ധ്യക്ഷൻ ഡോ. എ.എ അബ്ദുൽ സത്താർ പരിപാടിയുടെ അദ്ധ്യക്ഷനായി. തനിമയുടെ ഉപഹാരം ഡോ. റുഖ്യക്ക് ഡോ.മുഹ്മിന അഷ്മീൻ സമ്മാനിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.എം.ഹസ്സൻ ആമുഖ പ്രഭാഷണം നടത്തി. യൂസുഫ് കട്ടത്തടുക്ക കവിതാലാപനം നടത്തി. തുടർന്നു നടന്ന ചർച്ചയിൽ  ഡൽഹി യൂണിവേഴ്സിറ്റി ഗവേഷണ വിദ്യാർത്ഥി അബ്ദുല്ല ഹമീദ്, പുഷ്പാകരൻ ബെണ്ടിച്ചാൽ, നോവലിസ്റ്റ് ബാലകൃഷ്ണൻ മാഷ് ചെർക്കള, സി.എൽ ഹമീദ്, മുംതാസ് ടീച്ചർ , ഹംന ഹംസ , എരിയാൽ അബ്ദുല്ല തുടങ്ങിയവർ സംസാരിച്ചു. ഗവേഷക വിദ്യാർത്ഥിനി അരീബ അൻവർ ഷംനാട് ഡോ. റുഖ്യയയെ സദസ്സിന് പരിചയപ്പെടുത്തി. യുവ കവയിത്രി ഹംന  ഹംസ ബോവിക്കാനത്തിന് തനിമ  ജന. സെക്രട്ടറി അബൂബക്കർ ഗിരി തനിമയുടെ ഉപഹാരം സമ്മാനിച്ചു.

ഡോ. റുഖ്യ  എഴുത്തനുഭവങ്ങൾ സദസ്സുമായി പങ്കു വെച്ചു. അഷ്റഫ് അലി ചേരങ്കൈ  ഉപസംഹാര പ്രസംഗം നടത്തി.

നിസാർ പെറുവാഡ് സ്വാഗതവും തനിമ  സെക്രട്ടറി അബൂബക്കർ ഗിരി നന്ദിയും പറഞ്ഞു.

No comments